പന്നിക്കോട്ടൂർ: നരിക്കുനി പഞ്ചായത്ത് രണ്ടാം വാർഡായ പന്നിക്കോട്ടൂരിൽ വൃക്ക മാറ്റിവയ്ക്കൽ ആവശ്യമായി വന്ന യുവാവ് ബാവാട്ടി ചാലിൽ അബ്ദുൽ സലാമിന്റെ ചികിത്സക്കായി രൂപീകരിച്ച സമിതിയുടെ പ്രഥമ യോഗം ചേർന്നു. ഇരു വൃക്കകളും തകരാറിലായ സലാമിന് ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ചെയ്തു വരികയാണ് ഇപ്പോൾ.

ചികിത്സയും അനുബന്ധ ആവശ്യങ്ങളുമടക്കം ഏകദേശം മുപ്പത് ലക്ഷം രൂപ ചെലവ് വരുന്നത് കണക്കാക്കി അത്രയും സംഖ്യ സഹൃദയരിൽ നിന്ന് സ്വരൂപിക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. സി. മുഹമ്മദ് ഫൈസി, പി.പി. അബ്ദുൽ ജലീൽ ബാഖവി, എം.എ റസാഖ് മാസ്റ്റർ എന്നിവർ മുഖ്യ രക്ഷാധികാരികളായും,പി.ടി. മുഹമ്മദ് അഷ്റഫ് (ചെയർമാൻ), ബി.സി.അബ്ദുൽ മജീദ് (കൺവീനർ), എ.ബാലകൃഷ്ണൻ നായർ (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റിയുടെ പേരിൽ എളേറ്റിൽ കനറാ ബാങ്കിൽ 1734101032641 നമ്പറിൽ ഒരു അക്കൗണ്ടും (IFSC Code: CNRB0001734) ആരംഭിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ, ചികിത്സ എന്നീ കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.

യോഗം ബി.സി. അമ്മത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. എ. ബാലകൃഷ്ണൻ നായർ, പി.ടി.സിറാജുദ്ദീൻ, ബാപ്പു എളേറ്റിൽ, കെ.കെ. അബ്ദുറഹ് മാൻ, എൻ.പി.മൊയ്തീൻ കുഞ്ഞി ഹാജി എന്നിവർ സംസാരിച്ചു. ബി.സി അബ്ദുൽ മജീദ് സ്വാഗതവും ബി.സി ജലീൽ നന്ദിയും രേഖപ്പെടുത്തി.ബാങ്ക് അകൗണ്ട് വിവരങ്ങൾ:

കാനറാ ബാങ്ക് - എളേറ്റിൽ 
അകൗണ്ട് നമ്പർ : 1734101032641.
IFSC Code: CNRB0001734.