Trending

മുജാഹിദ് മണ്ഡലം ജനറൽ കൗൺസിൽ ഇന്ന്

നരിക്കുനി: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നരിക്കുനി മണ്ഡലം മുജാഹിദ് ജനറൽ കൗൺസിൽ ഇന്ന് ( നവമ്പർ 10ഞായർ ) നരിക്കുനി വികാസ് ഓഡിറ്റോറിയത്തിൽ  നടക്കും.
  

    
"ഉദാത്ത ആദർശം ഉത്തമ സമൂഹം" എന്ന പ്രമേയത്തിൽ നടക്കുന്ന കൗൺസിൽ ഉച്ചക്ക് 2 മണിക്ക് വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻറ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് എ.പി.മുനവ്വർ സ്വലാഹി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അബ്ദുറഹിമാൻ കല്ലായ് അധ്യക്ഷത വഹിക്കും.

ഇ വി സലീം, ഫസൽ കാരപ്പറമ്പ് ,ജസീൽ കൊടിയത്തൂർ, മുസ്തഫ നരിക്കുനി എന്നിവർ പ്രസംഗിക്കും.വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷന്റേയും പോഷക ഘടകങ്ങളുടേയും അടുത്ത മൂന്ന് വർഷത്തെക്കുള്ള മണ്ഡലം ഭാരവാഹികളെ ജനറൽ കൗൺസിലിൽ നിന്നും തെരഞ്ഞെടുക്കും.
Previous Post Next Post
3/TECH/col-right