കൊടുവള്ളി:കൂടത്തായി സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പത്താമത് കൊടുവള്ളി ഉപജില്ലാ കായിക മേളയിൽ യുപി വിഭാഗത്തിൽ 40 പോയിന്റ് നേടിക്കൊണ്ട് മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.
27 പോയിന്റ് നേടി ജി.എം.യു.പി സ്കൂൾ എളേറ്റിൽ രണ്ടാം സ്ഥാനവും, 8 പോയിന്റ് വീതം നേടിക്കൊണ്ട് എം.എം.എ.യു.പി.എസ് ആവിലോറയും, എ.യു.പി.എസ് മാനിപുരവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന ചടങ്ങിൽ കൊടുവള്ളി ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ വി.മുരളീകൃഷ്ണൻ ട്രോഫികൾ വിതരണം ചെയ്തു.നേരത്തെ നടത്തിയ വിവിധ ഗെയിംസ് മത്സരങ്ങളിൽ സ്കൂളിലെ വിദ്യാർത്ഥികൾ സംസ്ഥാന തലത്തിൽ വരെ മത്സരിച്ചിരുന്നു.
വിജയികളെ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു .