Trending

കോഴിക്കോട്:റോഡില്‍ തുപ്പിയാല്‍ പിടി വീഴും

കോഴിക്കോട്: റോഡില്‍ തുപ്പിയാല്‍ ഇനിമുതല്‍ പിഴ അടക്കേണ്ടിവരും. നഗരം ശുചിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് പറഞ്ഞു.


കുറഞ്ഞത് അഞ്ഞൂറ് രൂപയായിരിക്കും പിഴയടക്കേണ്ടി വരിക. മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് മുറിച്ചുകടക്കുന്നതും കര്‍ശനമായി നിരോധിക്കുമെന്നും അത്തരക്കാരില്‍ നിന്നും പിഴ ഈടാക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.


കഴിഞ്ഞ ദിവസം മലാപ്പറമ്പില്‍ ജംഗ്ഷനില്‍ നടുറോഡില്‍ തുപ്പിയ ആളില്‍ നിന്നും പിഴ ഈടാക്കിയിരുന്നു.
Previous Post Next Post
3/TECH/col-right