എസ്.കെ.എസ്.എസ്.എഫ്:ആവിലോറ ക്ലസ്റ്റർ സമ്മേളനം നടത്തി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 21 October 2019

എസ്.കെ.എസ്.എസ്.എഫ്:ആവിലോറ ക്ലസ്റ്റർ സമ്മേളനം നടത്തി

കൊടുവള്ളി: എസ്.കെ.എസ്.എസ്.എഫ്  ആവിലോറ ക്ലസ്റ്റർ സമ്മേളനം കത്തറമ്മൽ പാറന്നൂർ ഉസ്താദ് എജ്യുക്കേഷണൽ കോംപ്ലക്സിൽ വെച്ച് നടന്നു.സമ്മേളത്തിന്റെ ഔപചാരിക ഉദ്ഘാടന കർമ്മം ജില്ലാ എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്ട് സയ്യിദ് മുബഷിർ ജമലുല്ലൈലി തങ്ങൾ നിർവ്വഹിച്ചു. 


സലാം മുസ്ലിയാർ അറക്കൽ  ദുആക്ക് നേതൃത്വം നൽകി.ക്ലസ്റ്റർ പ്രസിഡണ്ട് സുഹൈൽ സ്വാലിഹി അധ്യക്ഷനായി. ആശംസകളർപ്പിച്ചു കൊണ്ട് മേഖലാ എസ്.കെ.എസ്.എസ്.എഫ് ജന:സെക്രട്ടറി ജിംഷാദ് അഹ്മദ്,പി.ടി അബ്ദു മാസ്റ്റർ, ഹാരിസ് പറക്കുന്ന്, ശാനവാസ് മാസ്റ്റർ തണ്ണിക്കുണ്ട്, മുജീബ് മാസ്റ്റർ കൈപ്പാക്കിൽ, ഫസൽമാസ്റ്റർ ആവിലോറ, താജുദ്ധീൻ ബാഖവി എന്നിവർ  സംസാരിച്ചു. 

ജില്ലാ ഓർഗാനെറ്റ് ചെയർമാൻ റാഫി റഹ്മാനി വാവാട് പ്രമേയ പ്രഭാഷണം നടത്തി . ജില്ലാ ഇബാദ് ചെയർമാൻ സുബൈർ ദാരിമി ആവിലോറ തസ്കിയത്ത് ക്ലാസ് അവതരിപ്പിച്ചു .കത്തറമ്മൽ യൂണിറ്റിന്റെ ജില്ലാ പ്രവർത്തന ഫണ്ട് ജില്ലാ പ്രസിഡണ്ട് മുബഷിർ തങ്ങൾക്ക് കൈമാറി. 

അബ്ദുസലാം ഫൈസി കാരക്കാട്, പി.പി അബൂബക്കർ മാസ്റ്റർ മിസ്ബാഹ് കൈവേലിക്കടവ്, റിയാസ് വഴിക്കടവ്, സൗജൽ ആവിലോറ, റഹീം വഴിക്കടവ്, നാഫി പറക്കുന്ന് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.സമ്മേളനത്തിൽ ക്ലസ്റ്റർ ജന:സെക്രട്ടറി നാസർ കത്തറമ്മൽ സ്വാഗതവും ട്രഷറർ ജലീൽ പറക്കുന്ന് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature