Trending

സി എം നഗര്‍ സാന്ത്വനം മെഡിക്കല്‍ ക്യാമ്പ് നിരവധി പേര്‍ക്ക് ആശ്വാസമാകുന്നു

പൂനൂര്‍: സി എം നഗര്‍ എസ് വൈ എസ് സാന്ത്വനത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മെഡിക്കല്‍ ക്യാമ്പ് നിരവധി പേര്‍ക്ക് ആശ്വാസമാകുന്നു. കഴിഞ്ഞ മാസമാണ് മെഡിക്കല്‍ ക്യാമ്പിന് ഇവിടെ തുടക്കം കുറിച്ചത്. നാട്ടുകാരായ ഡോ. ഖലീല്‍ ശംറാസ്, ഡോ. മിര്‍സ മജീദ് എന്നിവരാണ് ക്യാമ്പിലെ ഡോക്ടര്‍മാര്‍. 


ഉദ്ഘാടന ദിവസം തന്നെ വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധി പേരാണ് ക്യാമ്പിലെത്തിച്ചേര്‍ന്നത്. ഇന്ന് നടന്ന ക്യാമ്പിന് ഡോ. മിര്‍സാ മജീദ് നേതൃത്വം നല്‍കി. മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച് വ്യത്യസ്ത കഴിവുകളുള്ള രണ്ട് വിദ്യാര്‍ഥികളായ സല്‍മാന്‍, ഷിനു എന്നിവര്‍ക്ക് വീല്‍ ചെയര്‍ വിതരണം ചെയ്തു. കാന്തപുരം സാന്ത്വനം കണ്‍വീനര്‍ മുഹമ്മദലി സഖാഫി വിതരണം നിര്‍വഹിച്ചു. 

ചടങ്ങ് കെ കെ അബ്ദുല്ല മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശമീര്‍ കെ കെ അധ്യക്ഷത വഹിച്ചു. ശഫീഖ് കാന്തപുരം, ഡോ. മിര്‍സ മജീദ്, ഇസ്ഹാഖ് ചോയിമഠം, മൊയ്തീന്‍ഷ സംസാരിച്ചു. കെ കെ മുഹമ്മദ് ഹാജി, എം സി ഇസ്മാഈല്‍ സംബന്ധിച്ചു. പി കെ അബ്ദുര്‍റഹ്മാന്‍ സാന്ത്വനകേന്ദ്രത്തിലേക്ക്  നല്‍കിയ വാക്കര്‍ സാന്ത്വനം കണ്‍വീന്‍ കെ കെ ഷമീര്‍ ഏറ്റുവാങ്ങി. 

വീല്‍ചെയര്‍, എയര്‍ബെഡ്, വാക്കര്‍, ഹാന്‍ഡ്സ്റ്റിക്, ബി പി മോണിറ്റര്‍, ഷുഗര്‍ ചെക്ക് മെഷീന്‍, നബ്‌ലൈസര്‍ എന്നീ സേവനങ്ങള്‍ സി എം നഗര്‍ സാന്ത്വനത്തില്‍ ലഭ്യമാണ്. ഇതിന് പുറമെ മയ്യത്ത് പരിപാലനം, രോഗീ പരിചരണം എന്നിവയും സാന്ത്വന കേന്ദ്രത്തിന് കീഴില്‍ നടന്നു വരുന്നു.
Previous Post Next Post
3/TECH/col-right