എളേറ്റിൽ:നവംബർ 15,16,17 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന എം എസ് എഫ് സംസ്ഥാന സമ്മേളന പ്രചരണാർത്ഥം കിഴക്കോത്ത് പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റി പ്രചരണ റാലി നടത്തി. 


കോട്ടോപ്പാറയിൽ നിന്നും ആരംഭിച്ച റാലി നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ എളേറ്റിൽ ബസ്റ്റാന്റ് പരിസരത്ത് അവസാനിച്ചു. 

ജാഥാ ക്യാപ്റ്റൻ മിസ്ബാഹ് കൈവലിക്കടവ്, വൈസ് ക്യാപ്റ്റൻ റിയാസ് വഴിക്കടവ്, ഡയറക്റ്റർ അജ്മൽ പന്നൂർ, റനീസ് എളേറ്റിൽ,ഉമർ സാലി, ഷാഫി ഒഴലക്കുന്ന്, റാഷിദ് എളേറ്റിൽ, റമീസ് താഴെച്ചാൽ, റിഷാദ് പന്നൂർ, ഫൈസൽ പറക്കുന്ന് ജസീൽ പന്നൂർ തുടങ്ങിയർ നേതൃത്വം നൽകി.