കാമുകനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ കലഹം, ഭർതൃമതിയായ യുവതിക്ക് ഓടുന്ന സ്കൂട്ടറിൽ നിന്നും ചാടി പരിക്കേറ്റു, - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 12 October 2019

കാമുകനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ കലഹം, ഭർതൃമതിയായ യുവതിക്ക് ഓടുന്ന സ്കൂട്ടറിൽ നിന്നും ചാടി പരിക്കേറ്റു,

താമരശ്ശേരി:കാമുകനൊപ്പം സ്‌കൂട്ടറിൽ കറങ്ങുംമ്പോൾ പരസ്പരം കലഹിച്ച്  ഓടുന്ന സ്കൂട്ടറിൽ നിന്നും എടുത്തു ചാടിയാണ് എളേറ്റിൽ വട്ടോളി സ്വദേശിനിയും, ഭർതൃമതിയുമായ യുവതിക്ക് പരിക്കേറ്റത്.ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം. 


പെരുമ്പള്ളി -ചമൽ റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കുംമ്പോൾ ചമലിനു സമീപം വെച്ചാണ് യുവതി സ്കൂട്ടറിൽ നിന്നും ചാടിയത്.നിലത്ത് വീണ് പരിക്കേറ്റ ഇവരുടെ പെരുമാറ്റത്തിൽ സംശയം നോന്നിയ നാട്ടുകാർ ചോദ്യം ചെയ്തെങ്കിലും ഒന്നും വെളിപ്പെടുത്താൻ ഇവർ തയ്യാറായില്ല.

തുടർന്ന് ബൈക്ക് ഉപേക്ഷിച്ച് ഓട്ടോറിക്ഷയിൽ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടറെ കാണാനും തയ്യാറായില്ല.ഓട്ടോയിൽ സഞ്ചരിക്കുമ്പോൾ വഴി നീളെ യുവതി ചർദ്ദിച്ചിരുന്നു.

തുടർന്ന് ആശുപത്രിയിൽ ഉണ്ടായിരുന്ന ആമ്പുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.പോകും വഴി ആമ്പുലൻസ് ഡ്രൈവർക്കും ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനാൽ കൊടുവള്ളിയിൽ നിന്നും സഹായിയെ കൂടെ കൂട്ടി. 

യുവതിയുടെ വീട്ടിൽ വിവരം അറിയിച്ചതിനാൽ ബന്ധുക്കൾ ആശുപത്രിയിൽ എത്തി.പേരു വെളിപ്പെടുത്താൻ തയ്യാറാവാതിരുന്ന യുവാവും എളേറ്റിൽ വട്ടോളി  സ്വദേശിയാണ്.യുവതിയുമായി ഇയാൾക്ക് മുൻപരിചയമുണ്ടെന്നാണ് അറിയുന്നത്. 

No comments:

Post a Comment

Post Bottom Ad

Nature