Trending

ഓവുചാൽ നിർമ്മാണത്തിൽ അശാസ്ത്രീയതയെന്ന്: റോഡ് നിർമ്മാണം നാട്ടുകാർ തടഞ്ഞു

കൊടുവള്ളി:അശാസ്ത്രീയ റോഡ് നിർമ്മാണം നാട്ടുകാർ തടഞ്ഞു.ആരാമ്പ്രം - കാഞ്ഞിരമുക്ക് റോഡിന്റെ ആരാമ്പ്രം ഭാഗത്തെ ഡ്രൈനേജ് നിർമ്മാണമാണ് നാട്ടുകാർ ജനപ്രതിനിധികളു ടെ നേതൃത്വത്തിൽ തടഞ്ഞത്.സ്വകാര്യ വക്തികൾക്ക് വേണ്ടി റോഡിന്റെ വീതി കുറച്ച് കൊണ്ടാ ണ് നിർമ്മാണം നടക്കുന്നത് കൊണ്ടാണ് നിർമ്മാണം തടഞ്ഞതെന്നാണ് നാട്ടുകാർ പറയുന്നത്.കുറഞ്ഞ ദൂരത്തോളം ഒരു ഭാഗത്ത് ഡ്രൈനേ ജ് നിർമ്മിക്കാത്തതും ജനങ്ങളിൽ സംശയം വർ ദ്ധിപ്പിക്കുന്നു. ഈ രൂപത്തിൽ ഡ്രൈനേജ് നിർ മ്മാണം മുമ്പോട്ട് പോയാൽ ആരാമ്പം അങ്ങാടി ക്കടുത്ത് 2 വാഹനം കടന്ന് പോകാൻ പ്രയാസമാ ണെന്നാണ് നാട്ടുകാർ പറയുന്നത്.പി ഡബ്ലിയു ഡി നരിക്കുനി സെക്ഷനിൽ എൻജിനീയറുമായി ബന്ധപ്പെട്ടപ്പോൾ നിർമ്മാണവുമായി നാട്ടുകാർക്കുള്ള പരാതികൾ പരിഹാരം കണ്ടതിനു ശേഷ മേ നിർമ്മാണം തുടങ്ങുകയുള്ളുവെന്നറിയിച്ചു.

ഡ്രൈനേജ് നിർമ്മാണത്തിനിടയിൽ ഡ്രൈനേജി നോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ ബഹുനില കെട്ടിടത്തിലേക്ക് കെ എസ് ഇ ബി വളരെ പെട്ടെ ന്ന് തന്നെ ട്രാൻസ്ഫോമർ സ്ഥാപിക്കുവാനുള്ള പോസ്റ്റുകൾ നാട്ടിയതും ജനങ്ങളിൽ സംശയമുള വാക്കുന്നു. പ്രസ്തുത വാർഡിൽ പ്രദേശത്തിന്റെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ സൗജന്യ മായി സ്ഥലം വിട്ടു നൽകി ട്രാൻസ്ഫോമറിനായി ജനങ്ങൾ വർഷങ്ങളായി കാത്തിരിക്കുംമ്പോഴാ ണ് കെ എസ് ഇ ബിയുടെ ഇത്തരം പ്രവർത്തനം.

പ്രസ്തുത നിർമ്മാണവും പ്രശ്നങ്ങൾ പരിഹരിച്ച തിന് ശേഷം ഇനി തുടങ്ങുകയുള്ളുവെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.പ്രശ്ന പരിഹാരത്തിനായി നാട്ടുകാരുടെ യോഗം വിളിച്ച് ചേർക്കാമെന്ന് പിഡബ്ലിയു ഡി എൻജിനിയ ജനപ്രതിനിധികളുമായുള്ള ചർച്ചയുടെ ഭാഗമാ യി അറിയിച്ചു..

15 കോടി രൂപ ചിലവിൽ നവീകരണ പ്രവർത്തി നടക്കുന്ന ആരാമ്പ്രം- കാത്തിരമുക്ക് റോഡ് പണിയുടെ ഭാഗമായി നടക്കുന്ന ഓവുചാൽ നിർമ്മാണ പ്രവർത്തി അശാസ്ത്രീയമാണെന്ന് ആരോപിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തി ലാണ് നാട്ടുകാർ റോഡ് നിർമ്മാണം തടഞ്ഞത്
വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം ആരാമ്പ്രം അങ്ങാടി ഭാഗത്ത് റോഡിന് വീതി കുറവായതിനാൽ ഗതാഗതക്കുരുക്ക് നിത്യമാണ്.

ചില ഭാഗങ്ങളിൽ സ്വകാര്യ വ്യക്തി കളുടെ വീടുകളുടെ ചുറ്റുമതിലുകൾ പൊളിച്ച പ്പോൾ മറ്റ് ഭാഗങ്ങളിൽ സ്വകാര്യ വ്യക്തികൾക്ക് സർക്കാർ ഭൂമി ഒഴിച്ചിട്ടുകൊടുക്കുന്ന സമീപന മാണ് അധികൃതർ സ്വീകരിച്ചു കാണുന്നതെന്നാ ണ് നാട്ടുകാർ ആരോപിക്കുന്നത്. ആരാമ്പ്രം അങ്ങാടി മുതൽ ഹിദായത്ത് നഗർ മദ്രസ വരെ യുള്ള ഭാഗങ്ങളിൽ മഴ പെയ്താൽ റോഡിൽ വെള്ളക്കെട്ടുയരുക സർവ്വസാധാരണയാണ്.

എന്നാൽ ഈ ഭാഗങ്ങളിൽ ഒരു ഭാഗത്ത് മാത്രം ഓവുചാൽ നിർമ്മിച്ചാൽ കോടികൾ മുടക്കി നവീകരിക്കുന്ന റോഡ് നവീകരണ പ്രവർത്തി ഉദിഷ്ട ഫലം ചെയ്യില്ലെന്നാണ് നാട്ടുകാർ ചുണ്ടിക്കാട്ടുന്നത്.

ഒപ്പം റോഡിന്റെ തകർച്ചക്ക് ആക്കം കൂട്ടുമെന്നും നാട്ടുകാർ പറയുന്നു അങ്ങാടിക്കടുത്ത് സ്വകാര്യ വ്യക്തി പുതുതായി സ്ഥാപിക്കുന്ന ട്രാൻസ്ഫോ ർമർ റോഡ് നവീകരണത്തിന് വിഘാതം സൃഷ്ടി ക്കുന്ന വിധമാന്നെന്നും അങ്ങാടി ഭാഗത്ത് ചില യിടങ്ങളിൽ പൊതുമരാമത്ത് റോഡും ഓവുചാൽ കയ്യേറ്റവും ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതർ മൗ നം പാലിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.

കെ എസ് ഇ.ബി നരിക്കുനി അസിസ്റ്റന്റ് എഞ്ചി നീയറെയും പൊതുമരാമത്ത് വകുപ്പ് നരിക്കുനി റോഡ് സെക്ഷൻ അസിസ്റ്റൻറ് എഞ്ചിനീയറെ യും നാട്ടുകാർ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.നാട്ടുകാര്‍ ഉന്നയിച്ച പരാതികള്‍ പരിഹരിച്ചതിനുശേഷമേ തുടര്‍നിര്‍മാണം നടത്തുകയുള്ളൂവെന്നും പ്രശ്നപരിഹാരത്തിനായി നാട്ടുകാരുടെ യോഗം വിളിച്ചുചേര്‍ക്കാമെന്നും നരിക്കുനി സെക്‌ഷന്‍ എന്‍ജിനിയര്‍ അറിയിച്ചു. ജനപ്രതിനിധികളായ ശശി ചക്കാലക്കല്‍, റിയാസ് ഇടത്തില്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
Previous Post Next Post
3/TECH/col-right