Trending

ഹരിതാലയം No: 2

വയനാട്:പറക്കമുറ്റാത്ത അഞ്ച് അനാഥ പെൺകുട്ടികൾക്ക് വേണ്ടി ഹരിതം ഫൗണ്ടേഷൻ താമരശ്ശേരി, വയനാട് ജില്ലയിൽ മേപ്പാടി നെല്ലിമുണ്ടയിൽ നിർമിച്ച് കൊടുക്കുന്ന വീടിന്റെ (ഹരിതാലായം No: 2 ) കുറ്റിയടിക്കൽ കർമ്മം മേപ്പാടി മഹല്ല് മുൻ പ്രസിഡണ്ട് സൈതലവി ഹാജി നിർവ്വഹിച്ചു. 

ഹരിതം ഫൗണ്ടേഷൻ ചെയർമാൻ പി സി അബ്ദുൽ നാസർ ,കൺവീനർ ഇഖ്ബാൽ പൂക്കോട്; ആസാദ് കാരാടി, കൽപറ്റ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി ടി. ഹംസ മേപ്പാടി, മേപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി പി. കെ. അഷ്റഫ് , സിക്രട്ടറി പി. ലുഖ്മാൻ , സി, ശിഹാബ്, സെക്രട്ടറി, കൽപ്പറ്റ മണ്ഡലം മുസ്ലിം യൂത്ത് ലീഗ്, മീഞ്ചാൽ ഷാജഹാൻ, വിജീഷ് എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right