പ്രിയരെ
 

എളേറ്റിൽ എം ജെ ഹയർ സെക്കണ്ടറി സ്കൂളിൽ കൊമേഴ്സ്‌ വിഭാഗത്തിനു കീഴിൽ നടത്തപ്പെടുന്ന CA/CMA അക്കാഡമിയിലെ 48 വിദ്യാർത്ഥികൾ ദേശീയ തലത്തിൽ നടത്തപ്പെടുന്ന CMA First Level Test ആയ CAT പാസ്സായ വിവരം അറിഞ്ഞിരിക്കുമല്ലോ. ചരിത്ര വിജയം നേടിയ വിദ്യാർത്ഥികൾക്ക്‌ 14-10-2019 തിങ്കൾ രാവിലെ 9 മണിക്ക്‌ സെമിനാർ ഹാളിൽ വെച്ച്‌ അനുമോദനം നൽകുകയാണ്. 


കിഴക്കോത്ത്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എൻ.സി. ഉസ്സയിൻ മാസ്റ്റർ , ജില്ലാ പഞ്ചായത്ത്‌ മെമ്പറും പി. ടി. എ. പ്രസിഡണ്ടുമായ എം. എ. ഗഫൂർ മാസ്റ്റർ,കോഴിക്കോട്‌ ജില്ലാ കൊമേഴ്സ്‌ അധ്യാപക കൂട്ടായ്മയുടെ ഭാരവാഹികളായ മുഹമ്മദ്‌ ബഷീർ,അഹമ്മദ്‌ ബദർ തുടങ്ങിയവർ പങ്കെടുക്കും. 

പ്ലസ്‌ടു പഠനത്തോടൊപ്പം ഇത്തരം കോച്ചിംഗുകൾ നൽകുകയും ഇത്രയും കുട്ടികളെ നാഷണൽ ലെവൽ ടെസ്റ്റ്‌ വിജയിപ്പിക്കുകയും ചെയ്ത കോഴിക്കോട്‌ ജില്ലയിലെ ഏക സ്കൂളാണു എം ജെ എച്ച്‌ എസ്‌ എസ്‌ എളേറ്റിൽ. 

ഈ അഭിമാന മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ മുഴുവൻ രക്ഷിതാക്കളെയും ക്ഷണിക്കുന്നു.