പൂനൂർ ഗവഃ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻറ് പോലിസ് കേഡറ്റുകൾ ബാലുശ്ശേരി പോലിസ് സ്റ്റേഷൻ സന്ദർശിച്ച് സ്മൃതി വൃഷത്തൈ നട്ടു. സ്മൃതിദിനത്തോട് അനുബന്ധിച്ചായിരുന്നു പരിപാടി.


തുടർന്ന് കേഡറ്റുകൾ വയർലെസ് പ്രവർത്തനങ്ങൾ, പോലിസ് കെന്നൽ എന്നിവ പരിചയപ്പെട്ടു റൈഫിൾ, കണ്ണീർവാതകം എന്നിവയുടെ പ്രയോഗം അഡിഷണൽ എസ് ഐ ശ്രീ ശിവദാസൻ ശ്രി വിനോദ് ,ശ്രി സുരേഷ് എന്നിവർ കേഡറ്റുകൾക്ക് വിശദീകരിച്ചു. 

പോലിസ് നായകളുടെ ഡെമോൺസ് ട്രേഷ്, സ്റ്റേഷൻ കെന്നൽ ഹാന്റ്ലർ ശ്രീ രാഗേഷ് നേതൃത്വം നൽകി. പരിപാടിയിൽ നിരവധി പോലിസുകാരും സ്കൂൾ സി പി ഒ എം എസ് ഉൻമേഷ്, എ സി പി ഒ എം ഷൈനി എന്നിവരും പങ്കെടുത്തു.