Trending

മടവൂർ ഗ്രാമപഞ്ചായത്ത്:മഴക്കെടുതി ക്യാമ്പ്

മടവൂർ:കേരള സർക്കാർ മൃഗ സംരക്ഷണ വകുപ്പ് മുഖേന മടവൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കിയ മഴക്കെടുതി ക്യാമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹസീന ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. 


സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സി റിയാസ്ഖാൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അബു ,ശ്രീമതി അംബുജം, റിയാസ് ഇടത്തിൽ ,വെറ്ററിനറി സർജൻ ഡോക്ടർ ജീന ജോർജ് പദ്ധതി വിശദീകരിച്ചു. 

ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ മാരായ അനീഷ് ബാബു ,ബിനു വിജയൻ, ആരാമ്പ്രം ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡണ്ട് ഹംസ മടവൂർ എന്നിവർ ആശംസകൾ അറിയിച്ചു
Previous Post Next Post
3/TECH/col-right