Trending

കിഴക്കോത്ത് ഗ്രാമ പഞ്ചായത് 11-ാം വാർഡിൽ അറബാന വിതരണം നടത്തി

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് "കേരഗ്രാമം" പദ്ധതി പ്രകാരം 11-ാം വാർഡിൽ അറബാനകളുടെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പർ നസീമ ജമാലുദ്ദീൻ നിർവ്വഹിച്ചു. 2016 ആഗസ്റ്റ് മാസം 20 നു  തുടക്കം കുറിച്ച പദ്ധതിയാണ് "കേരഗ്രാമം" പദ്ധതി. 


സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന 2016 വർഷത്തിൽ കിഴക്കോത്ത്  ഗ്രാമ പഞ്ചായത്തിലെ 500 ഹെക്ടർ സ്ഥലത്ത് തെങ്ങ് കൃഷി പരിപോഷിപ്പിക്കുന്നതിനു വേണ്ടി നടപ്പിലാക്കാൻ കാരാട്ട് റസാഖ് എം.എൽ.എ. യുടെ ശ്രമഫലമായി ലഭിച്ച സമഗ്ര നാളികേര വികസന പദ്ധതിയാണ് "കേരഗ്രാമം".ഗ്രാമപഞ്ചായത്തിലെ 2700 ഗുണളോക്താക്കൾക്ക് വിവിധങ്ങളായ ഘടകങ്ങളിൽ ഒന്നരക്കോടി രൂപ ധനസഹായത്തോടെയുള്ളതായിരുന്നു ഈ പദ്ധതി. 

സംയോജിത വളപ്രയോഗം, രോഗം വന്നതും പ്രായാധിക്യം മൂലം ഉദ്പാദനക്ഷമമല്ലാത്തതുമായ തെങ്ങ് മുറിച്ചു മാറ്റൽ, തെങ്ങ് കയറ്റ യന്ത്രം, സൂക്ഷ്മ ജലസേചനം,  കിണർ നിർമ്മാണം, പമ്പ് സെറ്റ്, വളം നിർമ്മാണ യൂണിറ്റ്, തെങ്ങിൻ തൈ നഴ്സറി, ഇടവിള കൃഷി, തെങ്ങ് തടം തുറക്കൽ, പുതയിടൽ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ഈ പദ്ധതിയുടെ ഘടകങ്ങൾ ആയിരുന്നു. 

ഈ പദ്ധതിയിലെ  തുക ഉപയോഗിച്ചാണ് ഒരു അറബാനക്ക് 2000 (രണ്ടായിരം) രൂപ വീതം സാബ്സിഡി നൽകിയത്. 1430 (ആയിരത്തി നാനൂറ്റി മുപ്പത് രൂപ ഗുണഭോക്തൃ വിഹിതം ഈടാക്കിയാണ് ഓരോ വാർഡിലും 14 വീതം അറബാനകൾ വിതരണം നടത്തിയത്.  

കേരഗ്രാമം 11-ാം വാർഡ് കൺവീനർ സി.പി.അബ്ദുൽ റസാഖ് അധ്യക്ഷം വഹിച്ചു. സി.കെ.മുഹമ്മദ് തോട്ടു മൂലയിൽ, ഉസ്മാൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post
3/TECH/col-right