Trending

ദലിത് പീഡനങ്ങൾക്കറുതി വരുത്താൻ ജനമന:സാക്ഷി ഉണരണം.

കോഴിക്കോട്ട്:സ്വാതന്ത്ര്യത്തിന്റെ 73 ആണ്ട് ആഘോഷിച്ചിട്ടും പട്ടിക വിഭാഗത്തിൽ നിന്ന് രാഷ്ട്രപതിയും ശ്രേഷ്ഠരായ നിരവധി ഭരണകർത്താക്കളും ദലിത് പീഢനങ്ങൾക്കെതിരെ ശക്തമായ നിയമവും ഉണ്ടായിട്ടും ഇവർക്കെതിരെയുള്ള പീഢനവും കൊലപാതകങ്ങളും ഏറി വരുന്നത് തടയാൻ ജനമന:സാക്ഷി ഉണരാതെ മറ്റൊരു നിർവ്വാഹവുമില്ലെന്ന് കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) സംസ്ഥാന പ്രസിഡണ്ട് ടി.പി ഭാസ്ക്കരൻ അഭിപ്രായപ്പെട്ടു.


കേരള ദലിത് ഫെഡറേഷൻ ഡ്രി) ജില്ലാ കമ്മറ്റി സംഘടിപ്പിച്ച " ദലിതർ സ്വതന്ത്ര ഇന്ത്യയിൽ " എന്ന ചർച്ചാ സമ്മേളനം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡണ്ട് പി.ടി.ജനാർദ്ദനൻ ആദ്ധ്യക്ഷം വഹിച്ചു.

പട്ടിക വിഭാഗങ്ങൾക്ക് നാമമാത്രമായ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും ദലിതരോടുള്ള അവജ്ഞയും വിവേചനവും മാറ്റിയെടുക്കാൻ കഴിയാത്തത് ഇന്ത്യൻ ഭരണഘനയോടുള്ള വെല്ലുവിളിയാണെന്നും ഭാസ്കരൻ പറഞ്ഞു.

കെ.പി.സി.സി മെമ്പർ കെ.വി.സുബ്രഹ്മണ്യൻ, എ.ടി.ദാസൻ, എം.കെ.കണ്ണൻ, എം.രമേശ്ബാബു, വി.പി.എം ചന്ദ്രൻ ,കെ.പ്രസാദ്, ഡി.ബൈജു, പി പി .കമല, ഇ.പി. കാർത്യായനി, ടി.ശ്രീധരൻ,സി.എം.വേലായുധൻ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post
3/TECH/col-right