താമരശ്ശേരി:ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അര മാസം പിന്നിട്ടിട്ടും നാഥനില്ലാത്ത അവസ്ഥയാണ്. ജൂലായ് 22ന് ശേഷം താമശ്ശേരി ഓഫീസിലെ ബഹു.ഡി.ഇ.ഒ. മെഡിക്കൽ ലീവിലാണ്. അതെ പോലെ പി.എ ടു ഡി. ഇ.ഒ 31/7/19 ന് വിരമിച്ചതിനാൽ ആ തസ്തികയും ഒഴിഞ്ഞുകിടക്കുന്നു. ഓരോ സെക്ഷനിലും ഫയലുകൾ പരിശോധന കഴിഞ്ഞ് തീരുമാനത്തിനായി ഓഫീസ് മേധാവികളുടെ മേശപ്പുറത്ത് കാത്തു കെട്ടിക്കിടക്കുകയാണ്. 


സർക്കാർ ഇടപെട്ട്  ഉടൻ തീരുമാനമെടുക്കണമെന്ന് എയ്ഡഡ് സ്ക്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ താമരശ്ശേരി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. താൽക്കാലിക ചാർജ്ജ് താമരശ്ശേരി എ.ഇ.ഒയിലെ സീനിയർ സൂപ്രണ്ടിന് നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ജോലി ഭാരം കൂടുകയും എല്ലാകാര്യത്തിലും തീരുമാനമെടുക്കാൻ അപര്യാപ്തമാണെന്നാണ് അറിയാൻ കഴിഞ്ഞത്. 

അതെ പോലെ  കോഴിക്കോട് ബഹു. വിദ്യാഭ്യാസ ഉപഡയരക്ടർ വിരമിച്ചതിനാൽ അവിടെയും കോഴിക്കോട് ഡി.ഇ.ഒ ക്ക് ചാർജ്‌ജ് നൽകിയിരിക്കുകയാണ്. ഉടൻ തന്നെ ഓഫീസ് മേധാവികളെ നിയമിക്കണമെന്ന് സർക്കാറിനോട് എയിഡഡ് സ്ക്കൂൾ മിനിസ്‌റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ താമരശ്ശേരി ജില്ലാക്കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന സീനിയർ സെക്രട്ടറി ബിജു.എ.ഇ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുൾ റഷീദ്.സി.പി അധ്യക്ഷത വഹിച്ചു.അബ്ദുള്ള ട്രഷറർ, സംസ്ഥാന സമിതി അംഗം ഖമറുൽ ഇസ്ലാം, എന്നിവർ സംസാരിച്ചു. സെക്രട്ടറി പൊന്നുമണി കെ കെ സ്വാഗതവും ജോ. സെക്രട്ടറി ബിജു കെ.എം നന്ദിയും പറഞ്ഞു.