പൂനൂർ ഗാഥ പബ്ലിക് സ്കൂളിൽ കർഷകദിനം ആചരിച്ചു. പ്രദേശത്തെ മുതിർന്ന കർഷകനായ ശ്രീ.അബ്ദുൽഅലിയെ സ്കൂളിന്റെ അക്കാഡമിക് കോഓർഡിനേറ്റർ ശ്രീ ജോൺ പി.ജെ. പൊന്നാട അണിയിച്ച് ആദരിച്ചു.


പരിപാടിയിൽ പ്രിൻസിപ്പൽ ശ്രീ. മോനി യോഹന്നാൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ സോണിയ, മുഹമ്മദ്‌ ആസിഫ് അലി, സലാം വി. കെ, തുടങ്ങിയവർ സംബന്ധിച്ചു.

അഡ്മിനിസ്ട്രേറ്റർ ശ്രീ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ്‌ സെക്രട്ടറി രമേശൻ നന്ദി പറഞ്ഞു.