പൂനൂർ: പൂനൂർ ഗവ: ഹൈസ്ക്കൂളിലെ പരിശീലനം നേടിയ സ്റ്റുഡന്റ് പോലിസ് കേഡറ്റുകൾ ഉണ്ണികുളം പന്ത്രണ്ടാം വാർഡിലെ കിണറുകൾ സൂപ്പർ ക്ലോറിനേഷൻ നടത്തി. ഇരുപതോളം വീടുകളിലാണ് ക്ലോറിനേഷൻ നടത്തിയത്. 


മലിനജല ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിച്ചു.പനി ബാധിച്ചവരുടെ കണക്കെടുത്തു.പരിസര ശുചിത്വത്തെക്കുറിച്ചും വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും കേഡറ്റുകൾ വീട്ടമ്മമാർക്ക് ബോധവൽക്കരണവും നടത്തി. 

സി.പി.ഒ ഉൻമേഷ് എം.എസ്, എ.സി.പി.ഒ ഷൈനി എം, കാഡറ്റുമാരായ
യാസീൻ മുഹമ്മദ്, ആദർശ്, നൂർ മുഹമ്മദ്, നിരഞ്ജന, അഭിരാമി, ദിയ പർവീൻ, നിമ എന്നിവർ നേതൃത്വം നൽകി.