സങ്കട കടലിലെ സ്നേഹ പെരുമഴ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 18 August 2019

സങ്കട കടലിലെ സ്നേഹ പെരുമഴ

പ്രളയം തീർത്ത ദുരന്തഭൂമിയിൽ നിന്നും കരളലിയിക്കുന്ന ക്യാമ്പുകളിൽ നിന്നും വേവുന്ന മനസുകളെ തേടി അതി ജീവനത്തിന്റെ കൈത്താങ്ങുമായി തളരാതെ ഒരു മനുഷ്യൻ രാപകലില്ലാതെ ഓടി നടക്കുകയാണ് ജ: ഇബ്രാഹിം എളേറ്റിൽ.


വേദന പേറി കഴിയുന്നവർക്കായി ദുബായ് കെ.എം.സി.സി.  നൽകുന്ന ഭക്ഷണ കിറ്റുകൾ നടുവണ്ണൂർ കേന്ദ്രീകരിച്ചാണ്പാക്ക് ചെയ്യുന്നത് .സാധന സാമഗ്രികൾ സംഘടിപ്പിക്കുവാനും ആവശ്യമായ കോഡിനേഷൻ നടത്തുവാനും ബപ്പൻകുട്ടി നടുവണ്ണൂർ സജിവമായി രംഗത്തുണ്ട് അഷ്റഫ് പുതിയപ്പുറം പി.ലത്തീഫ് മാസ്റ്റർ തുടങ്ങിയ നേതാകളും കർമനിരതരാണ്.
 

രാപ്പകൽ ഭേദ്യമന്യേ യുവാക്കളും എല്ലാ പ്രവർത്തനങ്ങൾക്കുംസജിവമാണ്.
എന്നിട്ടും മനുഷ്യ സ്നേഹത്തിന്റെ സമാനതകളില്ലാത്ത സമർപണം ആണ്  എളേറ്റിൽ ഇബ്രാഹിം സാഹിബിൽ നിന്നും കാണുന്നത്. മിക്ക രാത്രികളിലും അദ്ധേഹംനടുവണ്ണൂരിൽ എത്തി സൂപ്പർ മാർക്കറ്റിലും പാക്കിങ് സ്ഥലത്തും ചുറ്റി കറങ്ങി മണിക്കൂറുകൾ ചെലവഴിക്കുകയാണ്. 


നന്മയുടെ ഈ ആൾ രൂപം പേരും പെരുമയും ഒട്ടും ഇഷ്ടമില്ലാത്ത  നേതാവാണ്‌. പോയകലത്തിലെ ഒരോ ദുരന്ത മുഖത്തും സ്വദേശത്തും വിദേശത്തും ജീവ കാരുണ്യത്തിന്റെ സ്നേഹ പെരുമഴയായി പെയ്തിറങ്ങിയിട്ടുണ്ട്. അനുമോദിക്കാനും അഭിന ന്ദിക്കുവാനും ചുറ്റും ആളുകൾ കടന്നു വരുന്നു .

അപ്പോഴും നിലക്കാത്ത ഫോൺ കോളുകൾ ..കേവലം കേൾവിക്കാരനാവാതെ ആശങ്കൾക്ക് ആശ്വാസം  കണ്ടെത്തുന്നു. ദുരന്ത മുഖത്ത് മലയാള കരയെ തലോടുന്ന ഈ നന്മ മരത്തിന് അനുഗ്രഹങ്ങൾ നൽകേണ മേ -

പ്രാത്ഥനയോടെ 


ഷാഹുൽ ഹമീദ് നടുവണ്ണൂർ

No comments:

Post a Comment

Post Bottom Ad

Nature