കുരുന്നുസമ്പാദ്യവും പ്രളയ നിധിയിലേക്ക് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 17 August 2019

കുരുന്നുസമ്പാദ്യവും പ്രളയ നിധിയിലേക്ക്

പ്രളയ പരീക്ഷണത്തിൽ കേരളം പകച്ച് നിന്നപ്പോൾ കയ്മെയ് മറന്ന് വീണ്ടും എല്ലാവരും ഒന്നിക്കുന്ന ദൃശ്യങ്ങൾക്കിടയിലാണ് ഈ പിഞ്ചു ബാല്യത്തിന്റെ നൻമ മനസ്സും ശ്രദ്ദേയമാവുന്നത്.തട്ടുമ്മൽ വാദിന്നൂർ അൽ ബിർറ് വിദ്യാർത്ഥിനി വയക്കരയിലെ ഷെറീൻ ശരീഫ് തന്റെ സ്വന്തം സമ്പാദ്യം പ്രളയ ദുരിതാശ്വാസത്തിന് നൽകാൻ സ്വയം സന്നദ്ദയാവുകയായിരുന്നു.


അൽ ബിർറ് സംസ്ഥാന അടിസ്ഥാനത്തിൽ പ്രളയത്തിന്റെ പ്രഹരമേറ്റവരെ സമാശ്വസിപ്പിക്കാൻ ഓരോ അൽ ബിർറ് കേന്ദ്രീകരിച്ചും വിഭവ സമാഹരണം നടത്തിവരികയാണ്. അതിന്റെ ഭാഗമായി വാദിന്നൂർ അൽ ബിർറിലും നടക്കുന്ന വിഭവ സമാഹരണത്തിനിടയിലാണ് ദൃശ്യമാധ്യമങ്ങളിലെ പ്രളയത്തിന്റെ അതിഭീകര ദൃശ്യങ്ങൾ  ഷെറിന്റെ കുഞ്ഞുമനസ്സിനെ നൊമ്പരപ്പെടുത്തിയത്.മറ്റൊന്നും ആലോചിക്കാതെ കുഞ്ഞു ഷെറിൻ ഉമ്മയോട് തന്റെ ആഗ്രഹം പങ്കുവെക്കുകയും അവർ അത് അൽ ബിർറ് ടീച്ചേഴ് നിനെ അറിയിക്കുകയും ചെയ്തു.
 

അൽ ബിർറ് ഭാരവാഹികളായ  ടി.പി.മുസ്ഥഫ, എൻ.എം.അബ്ദുൽ ഖാദർ ഹാജി, വി.വി.മുഹമ്മദ് കുഞ്ഞി, സുബൈർ, സിയാദ് എം.ഇബ്റാഹിം എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആക്ടിംഗ് പ്രസിഡന്റ്അഹ്മദ് പോത്താംകണ്ടം ആ കുഞ്ഞു സമ്പാദ്യം സ്വീകരിച്ചു. 

തികച്ചും പ്രശംസനീയവും മാതൃകാപരവുമായ ഈ സദുദ്യമത്തെ അൽ ബിർറ് ടീച്ചർമാരായ സകീന, സുബൈദ, സുമയ്യ, ആയിഷ എന്നിവർ മുക്തകണ്ഡം  പ്രശംസിക്കകയും ഇത്തരം കുഞ്ഞു നൻമകൾ കേരളത്തിന്റെ പ്രകൃതിക്ഷോഭങ്ങൾക്ക് പ്രതിരോധം തീർക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

വയക്കരയിലെ ഷരീഫ് - ശമീല ദമ്പതികളുടെ മകളാണ് അഞ്ചു വയസ്സുകാരിയായ ഷെറിൻ ശരീഫ്.

No comments:

Post a Comment

Post Bottom Ad

Nature