പൂനൂർ: ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി നിലമ്പൂർ, വയനാട് മേഖലയിൽ ധന സഹായവും അവശ്യ സാധനങ്ങളും വിതരണം ചെയ്തു.പൂനൂർ കളക്ഷൻ പോയിന്റിൽ നിന്ന് ശേഖരിച്ച സാധനങ്ങളും റിലീഫ് ഫണ്ടുമാണ് വിതരണം ചെയ്തത്. 


വിതരണ ഉദ്ഘാടനം നിലമ്പൂരിനടുത്ത് മമ്പാട് വെച്ച് ഹെൽത്ത് കെയർ ഫൗണ്ടേഷൻ പ്രസിഡണ്ട് ഹക്കീം പുവ്വക്കോത്ത് നിർവ്വഹിച്ചു. ഫൗണ്ടേഷന്റെ റിലീഫ് പ്രവർത്തനങ്ങൾക്ക് സി.കെ.എ.ഷമീർ ബാവ, ഹക്കീം മാസ്റ്റർ, കെ.അബ്ദുൽ മജീദ്, ഗഫൂർ ചളിക്കോട്, സി.പി.റഷീദ്, ഫസൽ വാരിസ്, മുനീർ ചോയി മഠം തുടങ്ങിയവർ നേതൃത്വം നൽകി.

ഫൗണ്ടേഷന്റെ ദുരന്ത നിവാരണ സേന കേരളത്തിലുടനീളം രക്ഷാ പ്രവർത്തനത്തിലും മികച്ച പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നത്.