കൊടുവള്ളി:വെണ്ണക്കോട് അയനി കുന്നുമ്മൽ സൈനുദ്ദീന്റെ മകൻ മുഹമ്മദ് നാജിൽ (18) കുളത്തിൽ മുങ്ങി മരണപ്പെട്ടു. കെ.എം.ഒ.യിലെ ഹുദവി വിദ്യാർത്ഥിയാണ്.
കരുവൻപൊയിൽ ഭാഗത്തുള്ള ആഴം കൂടിയ പൊതുകുളത്തിലാണ് സംഭവം നടന്നത്. നിരവധി കുട്ടികൾ പല ഭാഗങ്ങളിൽ നിന്നും ഇവിടെ കുളിക്കാൻ എത്താറുണ്ട്.മരിച്ച കുട്ടിയും കൂട്ടുകാർക്കൊപ്പം ഇവിടെ എത്തിയതാണ്.സംഭവ സ്ഥലത്തു വെച്ചു തന്നെ കുട്ടി മരണപ്പെട്ടിരുന്നു.