1945 ആഗസ്റ്റ് 6 ന് ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക നടത്തിയ ആദ്യ അണുബോംബ് സ്ഫോടനത്തിന്റെ ഓർമ്മ ദിനത്തിൽ പൂനൂർ ഗാഥ കോളേജ് വിദ്യാർത്ഥികൾ അണുവായുധവിരുദ്ധ, യുദ്ധവിരുദ്ധ കൊളാഷ് തീർത്തു.


അമേരിക്കയുടെ അണുവായുധ നിർമ്മാണ പദ്ധതിയായിരുന്ന മാൻഹട്ടൻ പ്രൊജക്ടിന്റെ ഭാഗമായി നിർമ്മിച്ച സമ്പുഷ്ട യുറേനിയം ബോംബ് വർഷത്തിലുണ്ടായ ഒന്നര ലക്ഷത്തിൽപരം പേരുടെ ജീവഹാനിയും, യുദ്ധക്കെടുതികളും കുട്ടിച്ചിത്രങ്ങളിൽ നിറഞ്ഞു നിന്നു.

യുദ്ധത്തിനെതിരെ സമാധാനം, അണുവായുധങ്ങൾക്കെതിരെ വിദ്യാർത്ഥി ജാഗ്രത എന്ന സന്ദേശമുയർത്തി കൊളാഷ് തയ്യാറാക്കുന്നതിൽ ചിത്രകലാഭിരുചിയുള്ള കോളേജിലെ പ്ലസ് വൺ, പ്ലസ് ടു, ഡിഗ്രി വിദ്യാർത്ഥികളായ ഫാത്തിമ ഫിദ, അനുശ്രീ.എൻ.സി, ഐശ്വര്യ.സി.എസ്
അരുണിമ.കെ.സി,ആതിര കൃഷ്ണൻ,ജിഷ്ണു പ്രസാദ്, ഷബിൻ ജോസഫ്, വിപീഷ്.പി, വിഷ്ണു .വി, മുഹമ്മദ് ആഷിർ , ഷിനു.എസ് എന്നിവർ പങ്കാളികളായി.അധ്യാപകരായ ഷമീർ, സുധീഷ്, വിനീഷ, ബാബു, ഉസ്മാൻ നേതൃത്വം നൽകി.

കൊളാഷ് പ്രദർശനം മാനേജർ യു.കെ.ബാവ മാസ്റ്റർ ഉൽഘാടനം ചെയ്തു.
പ്രിൻസിപ്പാൾ കെ. നിസാർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സിക്രട്ടറി ഗിരീഷ് തേവള്ളി സ്വാഗതവും സുഭാഷ്‌.പി.എം.നന്ദിയും പറഞ്ഞു.


ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി പൂനൂർ ഗാഥ പബ്ലിക് സ്കൂളിൽ  വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ സന്ദേശ റാലി  നടത്തി.

ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ ഡിസൈനിങ്, കൊളാഷ് നിർമാണം, ക്വിസ് മത്സരം, പ്രസംഗ മത്സരം തുടങ്ങിയവ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.