കല്‍പ്പറ്റ:കനത്ത മഴ തുടരുന്ന സാഹചര്യത്തി ല്‍ വയനാട്ടിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച കളലക്ടര്‍ അവധി പ്രഖ്യാപിച്ചു.


കനത്ത മഴയില്‍ രാവിലെ വയനവാട് അമ്പലവ യല്‍ കരിങ്കുറ്റിയില്‍ മണ്‍ഭിത്തി തകര്‍ന്ന വീണ് ഒരാള്‍ മരിച്ചിരുന്നു.റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട ജോലിക്കിടെയായിരുന്നു അപകടം. 

ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ജില്ലയിലെ കാരാപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.

കനത്ത മഴ; ഇടുക്കിയിൽ മൂന്ന് അണക്കെട്ടുകൾ ഇന്ന് തുറക്കും

ഇടുക്കി: കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കിയിലെ മൂന്ന് അണക്കെട്ടുകൾ ഇന്ന് തുറക്കും. കല്ലാർകുട്ടി, പാംബ്ല, മലങ്കര  എന്നീ അണക്കെട്ടുകളാണ് തുറക്കുക.

കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകളുടെ രണ്ട് ഷട്ടറുകൾ വീതവും മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളുമാണ് തുറക്കുക. 30 സെന്റീമീറ്ററിലാണ് അണക്കെട്ടുകളുടെ ഷട്ടറുകൾ തുറക്കുക.

ഷട്ടറുകൾ തുറക്കുന്നതിന്റെ പശ്ചാത്തലത്തിൽ മൂന്ന് അണക്കെട്ടുകളുമായി ബന്ധപ്പെട്ട നദികളുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.