മടവൂർ :മടവൂർ എ യു പി സ്കൂൾ സ്കൗട്ട് ട്രൂപ്പിന്റെ നേതൃത്വത്തിൽ സ്കാർഫ് ഡേ സ്കൂൾ പ്രധാനധ്യാപകൻ എം അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.1908 ൽ നടന്ന ആദ്യ സ്കൗട്ട് ക്യാമ്പിന്റെ ഓർമകൾ ഉണർത്തുന്ന ചടങ്ങാണിത്. 

ജാതി -മത- വർഗ- ലിംഗ -വിശ്വാസ ഭേദമില്ലാതെ  ലോക മെമ്പാടുമുള്ള സ്കൗട്ട് ഗൈഡ് അംഗങ്ങൾ പൊതുജനങ്ങളെ സ്കാർഫ് അണിയിച്ച് കൊണ്ട് ഒരു ദിനം ഒരു  സദ്പ്രവൃത്തിയെങ്കിലും ചെയ്യേണ്ടതിന്റെ പ്രാധ്യാനും ഓർമിപ്പിക്കുന്ന ചടങ്ങാണിത്. 
സ്കൗട്ടുകൾ മറ്റു കുട്ടികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും സ്കാർഫ് അണിയിച്ചു. സ്കൗട്ട്  മാസ്റ്റർമാരായ എ പി വിജയ കുമാർ ,അശ്വിൻ ഷരിത്, റഈസ്, ഷറിൻ ,കെ ഫാറൂഖ് എന്നിവർ നേതൃത്വം നൽകി.