കാന്തപുരം: ബാലുശ്ശേരി MLAയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും  കാന്തപുരം ജി എൽ പി സ്കൂളിനു അനുവദിച്ച ഓഡിറ്റോറിയം ബഹുമാനപ്പെട്ട MLA പുരുഷൻ കടലുണ്ടി നിരവധി പൗര പ്രമുഖരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ചു. 


ഉണ്ണികുളം ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് ചെയർ പേഴ്‌സൺ ശ്രീമതി സക്കീന അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സ്കൂൾ HM ശ്രീമതി ഗീതമ്മ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.

അബ്ബാസ് മാസ്റ്റർ (ബി പി ഒ )SMC ചെയർമാൻ രാജൻ മാണിക്കോത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി കാന്തപുരം യുണിറ്റ് പ്രിഡന്റ് നാസർ ആനപ്പാറ, AP ഹുസൈൻ മാസ്റ്റർ,ഇന്റിമേറ്റ് കാന്തപുരം സെക്രട്ടറി ജാബിദ് കാന്തപുരം എന്നിവർ സംസാരിച്ചു.

PTA പ്രസിഡന്റ് എൻ അജിത് കുമാർ സ്വാഗതവും ,PTA വൈസ് പ്രസിഡന്റ്‌ നവാസ് മേപ്പാട്ട് യോഗത്തിൽ നന്ദിയും പ്രകാശിപ്പിച്ചു.