ഓമശ്ശേരി:ഓമശ്ശേരി നഗരത്തെ പരിഭ്രാന്തതിയിലാഴ്ത്തിയ കവർച്ചാ ശ്രമത്തിൽ ഒരു കവർച്ചക്കാരൻ പിടിയിൽ.മുക്കം റോഡിലെ ശാദി ഗോൾഡ് എന്ന ജ്വല്ലറിയിൽ ആണ്  കവർച്ചാ ശ്രമം നടന്നത്


ഇന്നലെ വൈകുന്നേരം ഏഴു മണിയോടെ ഓമശ്ശേരിയിലെ ശാദി ഗോൾഡ് ജ്വല്ലറി ക്ലോസ് ചെയ്യുന്നതിനായി ജീവനക്കാർ സ്റ്റോക്കെടുക്കുന്ന സമയത്ത് മുഖം മൂടി ധാരികളായ മൂന്നു പേർ പാതി താഴ്ത്തിയ ഷട്ടറിനുള്ളിലൂടെ നിറതോക്കുകളുമായി അകത്തു കയറുകയും തോക്ക് ചൂണ്ടുകയുമായിരുന്നു.


പകപ്പിനിടയിൽ ജീവനക്കാരിലൊരാൾ പ്രത്യാക്രമണം നടത്തുകയും ഒരു കവർച്ചക്കാരൻ താഴെ വീഴുകയും ചെയ്തു.ഒരാൾ നിലത്തു വീണതോടെ മറ്റു രണ്ടു പേരും ഇറങ്ങി ഓടുകയായിരുന്നു. തികച്ചും ആസൂത്രണം ചെയ്ത ഒരു കവർച്ചാ ശ്രമം തന്നെ ആണെന്ന് സംശയിക്കുന്നു.

ഓമശ്ശേരി ടൗൺ ആരംഭിക്കുന്ന സ്ഥലത്താണ് ജ്വല്ലറി  സ്ഥിതി ചെയ്യുന്നത്.ഇറങ്ങി ഓടിയ രണ്ടു പേരുടെ കൈകളിലും തോക്കുകൾ ഉണ്ടായിരുന്നു എന്നും ജീവനക്കാർ പറഞ്ഞു.


പരിക്കേറ്റ അക്രമിയെ ജീവനക്കാരും നാട്ടുകാരും ചേർന്നു കീഴ്പെടുത്തുകയും കൊടുവള്ളി പോലീസ് സ്ഥലത്തെത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

രക്ഷപ്പെട്ട രണ്ടു പേർക്കായി പോലിസ് തിരച്ചിൽ ആരംഭിച്ചു.ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.