എളേറ്റിൽ :എളേറ്റിൽ എം ജെ എച് എസ് എസിൽ വിദ്യാരംഗം സാഹിത്യവേദിയുടെ ഉദ്‌ഘാടനവും പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും സംഘടിപ്പിച്ചു. 

പ്രശസ്ത സാഹിത്യ നിരൂപകൻ ദിനേശ് പൂനൂർ പരിപാടി ഉദ്‌ഘാടനം ചെയ്തു. വിദ്യാരംഗം സാഹിത്യവേദിയുടെകൺവീനർ നിസ്‍മ മർയം സ്വാഗത ഭാഷണവും,ഡെപ്യുട്ടി ഹെഡ് മാസ്റ്റർ ഒ പി അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷ ഭാഷണവും  നടത്തി.

പി കെ അബ്ദുൽ ജലീൽ, എം സി യൂസുഫ്, കെ സി അബ്ദുൽ ജലീൽ, ഷാനവാസ് പൂനൂർ,താജുദ്ധീൻ എളേറ്റിൽ  തുടങ്ങിയവർ സംസാരിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ വിവിധ പുസ്തകങ്ങൾ നിരൂപണം ചെയ്തു.