സർക്കാർ‍ സ്‌കൂളുകളിൽ‍ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 24 June 2019

സർക്കാർ‍ സ്‌കൂളുകളിൽ‍ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ‍ സ്‌കൂളുകളിൽ‍ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന പോലീസ് മേധാവി, പോലീസ് ആസ്ഥാനം, വഴുതക്കാട്, തിരുവനന്തപുരം - 10 എന്ന വിലാസത്തിൽ ജൂണ്‍ 30 ന് മുമ്പ് അപേക്ഷകൾ‍ ലഭിക്കണം.

യൂണിറ്റ് തുടങ്ങാൻ ഉദ്ദേശിക്കുന്ന വിഭാഗത്തിൽ (ഹൈസ്‌കൂൾ‍ അഥവാ ഹയർ സെക്കൻ്ററി) കുറഞ്ഞത് 500 കുട്ടികൾ‍ ഉണ്ടായിരിക്കണം. പ്രവർ‍ത്തനക്ഷമമായ അധ്യാപക രക്ഷകർത്തൃ സമിതി ഉണ്ടായിരിക്കണം. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായി സേവനം അനുഷ്ഠിക്കാൻ‍ തയ്യാറായി 2 അധ്യാപകർ‍ വേണം. അതിലൊരാൾ വനിതയായിരിക്കണം. 

കേഡറ്റുകൾക്ക് ശാരീരിക പരിശീലനം നൽ‍കാൻ‍ പര്യാപ്തമായ തരത്തിൽ‍ മൈതാനവും മറ്റ് സൗകര്യവും വേണം. ഓഫീസ് സജ്ജീകരിക്കുന്നതിനും ആൺകുട്ടികൾക്കും പെൺകുട്ടികൾ‍ക്കും വസ്ത്രം മാറുന്നതിനും മുറികളും ആവശ്യമാണ്.

ഹൈസ്‌കൂൾ‍ വിഭാഗത്തിൽ 8ാം ക്ലാസ്സ് മുതലും ഹയർസെക്കൻ്ററി വിഭാഗത്തിൽ പ്ലസ് വൺ മുതലുമുളള കുട്ടികൾക്ക് കേഡറ്റുകളാകാം. ഇരുപത്തിരണ്ട് പേര്‍ വീതമുളള 2 പ്ലാറ്റൂൺ‍ അടങ്ങിയതാണ് ഒരു ബാച്ച്. ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന സ്‌കൂളിൽ‍ ഒരു പ്ലാറ്റൂണിൽ‍ പെൺ‍കുട്ടികൾ മാത്രമേ ഉണ്ടാകൂ.

കുട്ടികളിൾ‍ നിയമം, അച്ചടക്കം, പൗരബോധം, സമൂഹത്തിലെ ദുർ‍ബല വിഭാഗങ്ങളോടുളള കരുണ, സാമൂഹ്യ വിപത്തുകളെ എതിർ‍ക്കാനുളള കഴിവ് എന്നിവ വളർ‍ത്തിയെടുത്ത് അവരെ ജനാധിപത്യ സമൂഹത്തിൻ്റെ ഭാവി വാഗ്ദാനങ്ങളാക്കാൻ‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം മുന്നിൽ‍ കണ്ടാണ് സ്റ്റുഡൻ്റ് പോലീസ് പദ്ധതിക്ക് രൂപം നല്‍കിയത്.

അൻ‍പത്തിയെട്ടായിരം കുട്ടികളും പരിശീലനം ലഭിച്ച ആയിരത്തിമുന്നൂറ് അധ്യാപകരും ആയിരത്തി അഞ്ഞൂറ് പോലീസുദ്യോഗസ്ഥരും ഇപ്പോൾ‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

For details and downloading application form - http://studentpolicecadet.org/Downloads/brochures

No comments:

Post a Comment

Post Bottom Ad

Nature