എം.എസ്.എഫ്:അനുമോദനവും കരിയർ ഗൈഡൻസ് ക്‌ളാസും നടത്തി. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 25 June 2019

എം.എസ്.എഫ്:അനുമോദനവും കരിയർ ഗൈഡൻസ് ക്‌ളാസും നടത്തി.

എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി എളേറ്റിൽ വട്ടോളി സി.എച്ച് മഹലിൽ വെച്ച് പഞ്ചായത്തിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്‌ളാസും നടത്തി.


ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡണ്ട് മിസ്ബാഹ് കൈവേലിക്കടവ് അദ്ധ്യക്ഷത വഹിച്ചു . സിജി ട്രെയ്നർ നൗഫൽ പുല്ലാളൂർ കരിയർ ക്ലാസിന് നേതൃത്വം നൽകി .


വി.കെ അബ്ദുറഹിമാൻ മാസ്റ്റർ , കെ.ടി റഊഫ് , വി അബ്ദുൽ അസീസ് , അർഷദ് കിഴക്കോത്ത് , എ ജാഫർ മാസ്റ്റർ , ഷമീർ പറക്കുന്ന് , ഉമർ സാലിഹ് ,  ഫൈസൽ പറക്കുന്ന് , റമീസ് താഴെച്ചാൽ , റിഷാദ് പന്നൂർ , ഷാഫി ഒഴലക്കുന്ന് , റാഷിദ് കളരാന്തിരി , അൻസാർ പറക്കുന്ന് തുടങ്ങിയവർ സംസാരിച്ചു . 

ജനറൽ സിക്രട്ടറി റിയാസ് വഴിക്കടവ് സ്വാഗതവും ട്രഷറർ അജ്മൽ സി.പി നന്ദിയും പറഞ്ഞു .

No comments:

Post a Comment

Post Bottom Ad

Nature