താമരശ്ശേരി:പരപ്പൻപൊയിൽ രാരോത്ത് ഗവ.ഹൈസ്‌കൂളിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന് കാരാട്ട് റസാഖ് എം.എൽ.എ. ശിലാസ്ഥാപനം നടത്തി. എം.എൽ.എ.യുടെ 2018-19 വർഷത്തെ മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 86.5 ലക്ഷം രൂപ വിനിയോഗിച്ച് ബഹുനിലക്കെട്ടിടം നിർമിക്കാനാണ് പദ്ധതി.


വിദ്യാഭ്യാസവകുപ്പ് നബാർഡ് ഫണ്ടിൽനിന്ന്‌ രണ്ടുകോടി രൂപയും സർക്കാർ ഫണ്ടിൽനിന്ന് ഒരു കോടി രൂപയും രാരോത്ത് സ്കൂളിന് അനുവദിച്ചിട്ടുണ്ടെന്ന് എം.എൽ.എ. അറിയിച്ചു. ഇതുപ്രകാരമുള്ള പ്രവൃത്തിയുടെ നടപടിക്രമങ്ങൾ നടന്നുവരികയാണ്.

വാർഡംഗം വസന്താ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് പി.കെ. അബ്ദുസ്സലാം,പ്രധാനാധ്യാപിക കെ. ഹേമലത, പി.സി. അബ്ദുൾ അസീസ്,സോമൻപിലാത്തോട്ടം,എ.പി. മൂസ,വത്സൻ മേടോത്ത്,സി. മൊയ്തീൻ കുട്ടിഹാജി,എം.പി. ഹുസൈൻ,അഹമദ് ബഷീർ,ഷമീന,ടി.നൂറുദ്ദീൻ എന്നിവർ സംസാരിച്ചു.