Trending

കുട്ടികളുടെ ഇന്റെർനെറ്റ് ഉപയോഗം സുരക്ഷിതമെന്ന് ഉറപ്പ് വരുത്തണം:ഡി.വൈ.എസ്.പി

താമരശ്ശേരി:കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം സുരക്ഷിതമെന്ന് രക്ഷിതാക്കൾ ഉറപ്പ് വരുത്തണമെന്നും ഗുണത്തേക്കാളേറെ അതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് ജാഗരൂകരാവണമെന്നും താമരശ്ശേരി ഡി വൈ എസ് പി അബ്ദുൽ ഖാദർ പറഞ്ഞു.


കൈതപ്പൊയിൽ എംഇഎസ് ഫാത്തിമ റഹീം സെൻട്രൽ സ്ക്കൂൾ പിടിഎ കമ്മിറ്റി സംഘടിപ്പിച്ച സ്വഭാവരൂപീകരണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രം വായിക്കുന്നവരെ പുച്ഛത്തോടെ കാണുന്ന ഒരു തലമുറയാണ് വളർന്നു വരുന്നത് മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിനും വിൽപനക്കും കുട്ടികളെ ബലിയാടാക്കുന്ന പ്രവണത വ്യാപകമായി കണ്ടുവരുന്നു എന്നും അദ്ദേഹം പറഞ്ഞു.



എം ഇ എസ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ ഫെമിന ജാസ്മിന് മാതൃവിദ്യാലയത്തിന്റെ ഉപഹാരം ഡിവൈഎസ്പി നൽകി.
സി ബി എസ് ഇ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങളും അദ്ദേഹം വിതരണം ചെയ്തു.


സ്കൂൾ സിക്രട്ടരി കെ.എം.ഡി.മുഹമ്മദ് സ്വാഗതം പറഞ്ഞു. R K മൊയ്തീൻകോയ, എ സി അബ്ദുൽ അസീസ്, കെ.പി.അബ്ദുൾറഹിമാൻ കുട്ടി, ആർ.കെ. ഷാഫി, ടി.കെ സുബൈർ, ഫെമിന ജാസ്മിൻ എന്നിവർ ആശംസ നേർന്നു.സ്കൂൾ പ്രിൻസിപ്പൽ കെ.പി.ജോർജ് നന്ദി രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right