Trending

ദുരന്തകാല രക്ഷാപ്രവർത്തന പരിശീലനം.

2019 ജൂൺ 30 ഞായർ
രാവിലെ 9 മണി മുതൽ വൈകിട്ട് 5  വരെ.
വ്യാപാരഭവൻ ഓഡിറ്റോറിയം, എകരൂൽ.





പ്രിയമുള്ളവരേ,


ഉണ്ണികുളം പഞ്ചായത്തിൽ ദുരന്തകാല രക്ഷാപ്രവർത്തന സംവിധാനം  ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം കേരള, ആശ്വാസ് എകരൂൽ എന്നിവ സംയുക്തമായി ഡിസാസ്റ്റർ മാനേജ്മെന്റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.



ഉണ്ണികുളം പഞ്ചായത്തിലെയും അയൽ പ്രദേശങ്ങളിലെയും സന്നദ്ധ സംഘടനകൾ, ക്ലബുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും അല്ലാത്തവരുമായ സാമൂഹ്യ പ്രവർത്തകരെയാണ്  ഇതിൽ പങ്കാളികളാക്കാൻ ആഗ്രഹിക്കുന്നത്. 


ദുരന്തങ്ങൾക്ക് ഇരയാകുന്ന മേഖലകളിലെ സേവന പ്രവർത്തനങ്ങൾക്കായി  മതിയായ പരിശീലനം ലഭിച്ച  ഒരു വളണ്ടിയർ ടീമിനെ സന്നദ്ധരാക്കി നിർത്തുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.വാട്ടർ റെസ്ക്യു, ബിൽഡിങ് റെസ്ക്യു, ഫയർ , ഗ്യാസ് ,ഫസ്റ്റ് എയിഡ്, റെസ്ക്യു ടെക്നിക് തുടങ്ങിയവയിലാണ് പരിശീലനം.


അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരന്തങ്ങളിൽ അകപ്പെട്ട ഹതഭാഗ്യർക്കും,  നിസ്സംഗരായിത്തീരുന്ന മറ്റുള്ളവർക്കും ശാസ്ത്രീയവും ബുദ്ധിപരവുമായ പിന്തുണ നൽകാൻ ലക്ഷ്യമിടുന്ന ഈ മഹത് സംരംഭത്തിലേക്ക് തത്പരരായ സന്നദ്ധ പ്രവർത്തകരെ ക്ഷണിക്കുന്നു.



മനുഷ്യത്വത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും ഉത്തമ മാതൃക സൃഷ്ടിക്കാനുതകുന്ന ഈ സദുദ്യമത്തിന് എല്ലാവരുടെയും പിന്തുണയും സഹായവും അഭ്യർത്ഥിക്കുന്നു.



                  സ്നേഹപൂർവ്വം
          ആശ്വാസ്, എകരൂൽ
.................................................
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വാട്സ്ആപ് വഴി  29-6-2019 നു മുമ്പ് 9895932121 എന്ന നമ്പറിൽ റജിസ്റ്റർ ചെയ്യുക.


പേര്,മൊബൈൽ നമ്പർ,സ്ഥലം ഇവ നൽകുക.
 

രെജിസ്ട്രേഷൻ ഫീ 100 രൂപ പരിശീലന ദിവസം കൊണ്ടുവരേണ്ടതാണ്.
Previous Post Next Post
3/TECH/col-right