Trending

തണൽ പന്നൂർ:ഹാജിമാർക്ക് യാത്രയയപ്പ് നൽകി

പന്നൂർ:തണൽ എഡ്യൂക്കേഷണൽ & ചാരിറ്റബ്ൾ ട്രസ്റ്റ് പന്നൂരിൽ നിന്നും ഇത്തവണ ഹജ്ജിന് പോകുന്ന പതിനാല് ഹാജിമാർക്ക് നൽകിയ യാത്രയയപ്പ് ശ്രദ്ധേയമായി.എസ്.വൈ.എസ് സംസ്ഥാന സിക്രട്ടറി നാസർ ഫൈസി കൂടത്തായ് ഉദ്ഘാടനം ചെയ്തു .


തണൽ എക്സിക്യൂട്ടീവ് ഡയരക്ടർ കെ.ടി റഊഫ് അദ്ധ്യക്ഷത വഹിച്ചു . പി.പി അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ മുഖ്യപ്രഭാഷണവും പ്രാർത്ഥനയും നടത്തി.പാട്ടത്തിൽ അബൂബക്കർ ഹാജി , ഒ.പി ഉസ്സയിൻ മുസ്‌ലിയാർ , കുറ്റിയേങ്ങിൽ അബ്ദുൽ ഖാദർ ഹാജി , സി മുഹമ്മദലി മാസ്റ്റർ , കെ.കെ കാദർ , പി ഷംസുദ്ധീൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു .

ഷമീം ഇ.കെ , ഒ സുലൈമാൻ , ചക്കാലക്കൽ മുഹമ്മദ് മാസ്റ്റർ , എം.സി ഹമീദ് മാസ്റ്റർ , ഒതയോത്ത് പൊയിൽ അലവി എന്നിവർ മറുപടി പ്രസംഗം നടത്തി .തണൽ എക്സിക്യൂട്ടീവ് ഡയരക്ടർ ഇർഷാദ് കല്ലടംകണ്ടിയിൽ സ്വാഗതവും സിക്രട്ടറി ജസീൽ എം.പി നന്ദിയും പറഞ്ഞു .

തണൽ ഭാരവാഹികളായ ഷഫീഖ് ടി.പി , ഉമ്മർ കുനിയിൽ , ഷംസുദ്ധീൻ കെ.പി , റിഷാദ് എൻ.കെ , ഹാരിസ് കീഴ്പേടത്ത് , ദിൽഷാദ് കുണ്ടത്തിൽ ,  റാഹിൽ ഇ.കെ , ഫവാസ് വി , ഫായിസ് വി , സാദത്ത് അലി സി.പി  തുടങ്ങിയവർ നേതൃത്വം നൽകി .
Previous Post Next Post
3/TECH/col-right