കൊടുവള്ളി: '' നേരറിവ് നല്ല നാളേക്ക് '' എന്ന പ്രമേയത്തിൽ ആവിലോറ വഴിക്കടവ് നൂറുൽ ഇസ്ലാം മദ്രസാ പ്രവേശനോത്സവം പ്രസിഡണ്ട് ടി.അബ്ദുറഹിമാൻ കുട്ടി മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


പരിപാടിയുടെ ഭാഗമായി നവാഗതരെ സ്വീകരിക്കൽ, ഉന്നത വിജയികളെ അനുമോദിക്കൽ, മധുര പലഹാര വിതരണം, നവാഗതർക്കുള്ള കിറ്റ് വിതരണം എന്നിവ നടന്നു .

കുരുന്നുകൾക്ക് ആദ്യാക്ഷരം ചൊല്ലിക്കൊടുക്കൽ സയ്യിദ് സെയ്ദ് ഉമർ തങ്ങൾ പാലക്കുറ്റി നിർവ്വഹിച്ചു. ആശംസകൾ നേർന്നു കൊണ്ട് എം.കെ ഖമറുദ്ദീൻ ദാരിമി, മൊയ്തീൻ കുഞ്ഞി മുസ് ലിയാർ, കെ മുഹമ്മദലി മുസ്ലിയാർ ,എം.പി മുഹമ്മദാജി, കെ.മുഹമ്മദ് മാസ്റ്റർ, പി.എം.സത്താർ, പി.മൊയ്തീൻ കുഞ്ഞി മാസ്റ്റർ സംസാരിച്ചു.

ജന: സെക്രട്ടറി ഹാജി ടി.കെ ഹുസൈൻ മുസ്ലിയാർ ടി.എ നൗഫൽ നന്ദിയും പറഞ്ഞു.