പുതുപ്പാടി:ഒടുങ്ങാക്കാട് ദാറുൽ മആരിഫ അറബി കോളേജിലെ 1989 മുതലുള്ള പൂർവ്വ അധ്യാപക-വിദ്യാത്ഥി സംഗമവും ഈ വർഷം ഹജ്ജ്ന് പുറപ്പെടുന്ന ഉസ്താദ് ഇ ടി.എം.ബാഖവിയുള്ള യാത്രയയപ്പും നടത്തി.


റഫീഖ് സകരിയ്യ അദ്ധ്യക്ഷത വഹിച്ച പരിപാടി പ്രഥമ പ്രിൻസിപാളും പ്രമുഖ പണ്ഡിതനുമായ യു.കെ അബ്ദു ലത്തീഫ് മൗലവി ഉദ്ഘാടനം ചെയ്തു. പ്രഫസർ മുഹമ്മദ് ബഷീർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.


ഇ.ടി മുഹമ്മദ് ബാഖവി, അബ്ബാസ് ഹുദവി, അബദു റഹിമാൻ ഫൈസി, അബ്ദുൽ ഖാദർ മാസ്റ്റർ, ഒ.കെ റസാഖ് ഹാജി, മൊയ്തീൻ കുട്ടി ഹാജി, ടി.പി മജീദ് ഹാജി, ടി.പി സലീം എം.കെ ഹംസ,ടി.എം അബ്ദുറഹ്മാൻ, സി.പി റിയാസ് സംസാരിച്ചു.

സെക്രട്ടറി എ.കെ അബ്ദുൽ ബഷീർ സ്വാഗതവും എം ഇസ്മാഈൽ മുജദിദി  നന്ദിയും പറഞ്ഞു.