കച്ചേരിമുക്ക്: കിഴക്കോത്ത്  ഗ്രാമ പഞ്ചായത്ത്  11-ാം വാർഡിൽ വിത്തുകളുടെയും തൈകളുടെയും വിതരണം നടന്നു.


ടിഷ്യു കൾച്ചർ,ഞാലിപ്പൂവൻ, പൂവൻ, മൈസൂർ,നേന്ത്രൻ തുടങ്ങിയ വാഴ കന്നുകളുടെ വിതരണമാണ് നടന്നത്.

കെ.അബ്ദുൽ നാസറിൻെറ അധ്യക്ഷതയിൽ നടന്ന പരിപാടി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ നസീമ ജമാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. 

പി.ടി. ബാബുരാജ് സ്വാഗതവും ഷമീർ എം.എം. നന്ദിയും പറഞ്ഞു.