Trending

മണ്ണിടിഞ്ഞ്​ രണ്ട്​ പേർ മരിച്ചു

കോഴിക്കോട് ചെറുവാടിയില്‍​ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ്​ രണ്ട്​ പേർ മരിച്ചു.



ചെറുവാടി സ്വദേശി അബ്ദുറഹിമാനും, മലപ്പുറം ഓമല്ലൂര്‍ സ്വേദശി ബിനുവുമാണ് മരിച്ചത്. ഇരുവരും ചെങ്കൽ മെഷീൻ ഡ്രൈവർമാരാണ്.

പഴമ്പറമ്പില്‍ ചെങ്കല്‍ക്വാറിയില്‍ ഇന്ന് രാവിലെയാണ് അപകടം.

ക്വാറിക്ക് ലൈസന്‍സുണ്ടായിരുന്നില്ല. ഫയർഫോഴ്​സും നാട്ടുകാരും ചേർന്നാണ്​ മണ്ണിനടയിൽപെട്ടവരെ പുറത്തെടുത്തത്.

 കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരും മരിച്ചു.

Previous Post Next Post
3/TECH/col-right