Trending

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു

കൊച്ചി:സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു.പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം പുറത്തുവന്നതോടെയാണ് പനി സ്ഥിരീകരിച്ചത്.


വടക്കൻ പറവൂർ സ്വദേശിയാണ് നിപ പിടിപെട്ടി രിക്കുന്ന യുവാവ്. തൊടുപുഴയിലാണ് യുവാവ് പഠിച്ചിരുന്നത്. തൃശൂരിലെ ഒരു ക്യാമ്പി ൽ യുവാവ് പങ്കെടുത്തിരുന്നു. ഇതേ തുടർന്ന് വടക്കൻ പറവൂരിൽ യുവാവിന്റെ സ്വദേശമാ യിരുന്ന തുരുത്തിക്കരയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം, നിപയെ പ്രതിരോധിക്കാൻ സംസ് ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി അറി യിച്ചു.കളമശ്ശേരി മെഡിക്കൽ കോളേജിൽ അഞ് ച് ഐസലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്.


നിപ സ്ഥിരീകരിച്ച യുവാവിനെ കൂടാതെ നാലു പേർ കൂടി നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.

ഇവരിൽ പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് രക്തസാംപിളുകൾ പരിശോധനയ്ക്കയക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നിപ സ്ഥിരീകരിച്ച രോഗിയുടെ ഒരു കുടുംബാംഗവും, സഹപാഠിയും, രോഗിയെ പരിചരിച്ച രണ്ട് നേഴ്സുമാരുമാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 


ഇതിൽ ഒരാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി. രോഗിയെ ആദ്യഘട്ടത്തിൽ പരിചരിച്ചവരാണ് രണ്ട് നേഴ്സുമാർ.

നിപ പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാർ ഊർജിതമാക്കി. മൂന്ന് മെഡിക്കൽ കോളേജിൽ ഐസോലേഷൻ വാർഡ് ഒരുക്കിയിട്ടുണ്ട്. വിദഗ്ധ പരിശീലനം നേടിയ ഡോക്ടർമാരും ജീവനക്കാരുമാണ് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങളുമായി പൂർണസജ്ജരാണെന്നും മന്ത്രി അറിയിച്ചു.

ഹ്യൂമൻ മോണോക്ലോണൽ ആന്റിബോഡീസ് എന്ന മരുന്നാണ് നിപ ചികിത്സയ്ക്കായി ഓസ്ട്രേലിയയിൽ നിന്നും എത്തിച്ചത്. മരുന്ന് സ്റ്റോക്ക് ഉണ്ടെങ്കിലും ഉപയോഗിക്കാൻ കേന്ദ്രത്തിന്റെ അനുമതി വേണം. ഇത് അനുവദിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനസർക്കാരിനെ ബന്ധപ്പെട്ടിരുന്നു. 


പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചിരിക്കുന്ന മരുന്ന് ഉടൻ രോഗിക്ക് ലഭ്യമാക്കും. വിദഗ്ധസംഘത്തിന്റെ നേതൃത്വത്തിലാവും ചികിത്സ. ഐസിഎംആർ പ്രോട്ടോക്കോൾ പ്രകാരമാണ് ചികിത്സ നടത്തുക. ആറ് പേരടങ്ങുന്ന കേന്ദ്രസംഘത്തിന്റെ സഹായവും ആരോഗ്യവകുപ്പിനുണ്ട്.

നിപ സ്ഥിരീകരിച്ച പറവൂർ സ്വദേശിയായ യുവാവ് മെയ് 16 വരെ തൊടുപുഴയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. അതിനു ശേഷം തൃശൂരിലെ ഹോസ്റ്റലിൽ താമസിച്ചിട്ടുണ്ട്. എറണാകുളം പറവൂരാണ് യുവാവിന്റെ വീട്. 


ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള കൂടുതൽ പരിശോധനകൾ വരുംദിവസങ്ങളിൽ നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. സമ്പർക്കപ്പട്ടികയിൽ 86 പേരാണ് നിലവിലുള്ളത്.
Previous Post Next Post
3/TECH/col-right