Trending

NMMS പരീക്ഷയിലും മിന്നും വിജയം :തുടക്കം ഗംഭീരമാക്കി ഐ ഗേറ്റ് പൂനൂർ

വിദ്യാഭ്യാസ രംഗത്ത് ഉറച്ച കാൽവെപ്പുമായി ആരംഭിച്ച പൂനൂർ ഐ ഗേറ്റിൽ  നിന്നും പരിശീലനം നേടിയ 5 പേർ NMMS സ്കോളർഷിപ്പിന് അർഹരായി.

എട്ടാം ക്ലാസിൽ പഠിക്കുന്ന മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരീക്ഷയാണ് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS).

മാസത്തിൽ 1000 രൂപ വീതം 4 വർഷം തുടർച്ചയായി 48000  രൂപ സ്കോളർഷിപ്പ് കിട്ടുന്ന പദ്ധതിയാണിത്.
MAT(Mental Ability Test), SAT (Scholastic AptitudeTest) എന്നീ രണ്ട് പേപ്പറുകളെ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്താറുള്ളത്.



NMMS-2018 നേടിയവരുടെ പേര് വിവരങ്ങൾ
 

1. മുഹമ്മദ് നിഷാം വി.പി S/o അബ്ദുൽ അസീസ്, വെള്ളിലാട്ടു പൊയിൽ-കാന്തപുരം
2. മുഹമ്മദലി നാസർ S/o അബദുൽ നാസർ, കരിമ്പാകണ്ടി, ചളിക്കോട്.
3. മുഹമ്മദ് ജവാദ് S/o മുഹമ്മദ്കുട്ടി കച്ചേരിക്കുന്നുമ്മൽ, എളേറ്റിൽ
4. ഫാത്തിമ റുഷ്ദ D/o അബദുൽ ഗഫൂർ പൊക്കാംതൊടുകയിൽ, പരപ്പൻ പൊയിൽ
5. ആയിഷ സെൻഹ, D/o മുഹമ്മദലി മേലെ പാറക്കണ്ടിയിൽ, കത്തറമ്മൽ.

2019-20 വർഷത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് NMMS അടിസ്ഥാനമാക്കിയുള്ള പുതിയ ബാച്ചും (ഇഗ്ലീഷ് & മലയാളം മീഡിയം) ഐ ഗേറ്റിൽ ആരംഭിച്ചിട്ടുണ്ട്

പൊതു വിദ്യാഭ്യാസ വകുപ്പ് നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന LSS പരീക്ഷയിൽ ഇത്തവണ 16 പേരും USS പരീക്ഷയിൽ 13 പേരും ഐ ഗേറ്റിൽ പരിശീലനം നേടി വിജയം കൈവരിച്ചിരുന്നു.

ഇത്തവണത്തെ SSLC പരീക്ഷയിൽ 29 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങിൽ A+ ഉം 18 വിദ്യാർത്ഥികൾക്ക് ഒമ്പത് വിഷയങ്ങളിൽ A+ഉം 14 വിദ്യാർത്ഥികൾക്ക് എട്ട് വിഷയങ്ങളിൽ A+ ഉം നേടി കൊടുത്ത് ആദ്യ അധ്യായന വർഷം തന്നെ പുനൂരിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കാൻ ഐ ഗേറ്റിന് സാധിച്ചിട്ടുണ്ട്.

PSC/ UPSC/SSC തുടങ്ങി മത്സര പരീക്ഷാ  തീവ്ര പരിശീലനമടങ്ങുന്ന  B.com, BA English, BA  Sociology തുടങ്ങിയ  ബിരുദ കോഴ്സുകളും ഇത്തവണ ഐ ഗേറ്റിൽ ആരംഭിക്കുന്നുണ്ട്. ഡിഗ്രിക്കൊപ്പം ജോലിയും നേടാം എന്നതാണ് കോഴ്സിനെ ആകർഷകമാക്കുന്നത്.

ഡയരക്ടർ - ഐ ഗേറ്റ്
9037005006,9645608638
Previous Post Next Post
3/TECH/col-right