Trending

സഹനത്തിന്റെ വിചാരപ്പെരുന്നാൾ:ഇസ്മാഈൽ മുജദ്ദിദി

ഒരിക്കൽ കൂടി ഈദുൽ ഫിത്വർ വന്ന് ചേർന്നിരിക്കുന്നു. ജീവിത സന്ധാരണത്തിന്റെ  വഴികളിൽ മനുഷ്യമനസുകളിൽ തളംകെട്ടിയ പാപങ്ങളെ ഇറക്കി വച്ച് സൂക്ഷ്മമായ ജവിതം നയിക്കാൻ പ്രതിജ്ഞയെടുത്ത് മുന്നോട്ടുപോകാനുള്ള സന്ദേശമാണ് ഓരോ വ്രതകാലവും മനുഷ്യന് പകരുന്നത്. 


നിരവധി ആരാധനകളിലും വിശ്വ ഗ്രന്ഥവുമായുള്ള സംവേദനങ്ങളിലും ദാനധർമങ്ങളിലും കൂടുതൽ ശ്രദ്ധ നൽകാൻ സർവശകതൻ തന്റെ ദാസൻമാർക്ക് കൽപിച്ചു നൽകിയ ആത്മശുദ്ധീകരണത്തിന്റെ ദിനരാത്രങ്ങളാണ് കൊഴിഞ്ഞു വീണത്. 

അവയുടെ വിശുദ്ധി വ്യക്തിജീവിതത്തിൽ നിലനിറുത്താൻ സാധിക്കുന്നവനത്രെ സ്വത്വബോധവും ഉൽകൃഷ്ട ജീവിത മൂല്യങ്ങളും കൈമുതലാക്കിയവൻ.
     

ആരാധനയിലൂടെ ശരീരത്തെയും മനസ്സിനെയും വ്രതത്തിലുടെ ആത്മാവിനെയും സക്കാത്തിലൂടെ ധനത്തെയും ശുദ്ധീകരിച്ചവൻ രക്ഷപ്പെട്ടു. അപരന്റെ വേദനകളെ അടുത്തറിയാനും അതിലൂടെ തന്റെ അനുഗ്രഹങ്ങളെ വിലയിരുത്താനും മികച്ച അവസരമായിരുന്നു റമദാൻ. 

ദാന ധർമങ്ങളിലൂടെ അവാച്യമായ അനുഭൂതി കൈവരിക്കാൻ കറ കളഞ്ഞ വിശ്വാസിക്കു മാത്രമേ കഴിയൂ. അപ്രകാരം  വ്രതത്തിന്റെ വിനഷ്ടമായ പ്രതാപത്തെ വീണ്ടെടുക്കാൻ ഫിത്വ് ർ സക്കാത്തും അവസരമൊരുക്കുന്നു.
     

ഉപവാസങളിലൂടെ പക്വമായ വിചാരധാരകളെ രൂപപ്പെടുത്താൻ നമുക്കു സാധിക്കണം. അവനിലനിറുത്താൻ ശക്തി സംഭരിക്കണം. നാം അധിവസിക്കുന്നതും അടുത്ത് വരാനിരിക്കുന്നതുമായ ദിനങ്ങൾ അത്ര ശുഭകരമായിരിക്കില്ല. 

ആശങ്കകളോടെ ഒരു സമൂഹം അധിവസിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അസ്ഥിരതയും ഭീതിയും ഒരു സമുദായത്തെ നയിക്കുന്ന മലീമസമായ അന്തരീക്ഷത്തിൽ വ്രത വിശുദ്ധിയിൽ നിന്നാർജിച്ച കരുത്തിനെ കൈവിടാതെ മുന്നേറാൻ നാഥൻ അനുഗ്രഹിക്കട്ടെ.. 

അല്ലാഹു അക്ബർ...... വലില്ലാഹിൽ ഹംദ്...

ഇസ്മാഈൽ മുജദ്ദിദി
പുണ്യങ്ങളുടെ പെരുമഴക്കാലം തീർത്ത ആത്മ വിശുദ്ധിയിൽ വിശ്വാസികൾക്ക് ഇന്ന് ആഹ്ളാദത്തിന്റെ ഈദുൽ ഫിത്വർ......

ഏവർക്കും എളേറ്റിൽ ഓണ്ലൈനിന്റെ സ്നേഹം നിറഞ്ഞ ഈദാശംസകൾ ....


Previous Post Next Post
3/TECH/col-right