കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന 'ഗ്രീൻ ക്ലീൻ കിഴക്കോത്ത് ' പദ്ധതിയുടെ ഭാഗമായി 16 ആം വാർഡിലെ ഗ്രീൻ വലി റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 'ഹരിത ഭവന' മത്സരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ജബ്ബാർ മാസ്റ്റർ ഉൽഘടനം ചെയ്തു. അജൈവ മാലിന്യ സംസ്കരണം, ജൈവ മാലിന്യ സംസ്കരണം, ജൈവ പച്ചകറികൃഷി, ഹരിതവൽക്കരണം എന്നിങ്ങനെ നാല് ഘട്ടങ്ങളായി റെസിഡൻസിന് കീഴിലെ കുടുംബങ്ങൾ തമ്മിലാണ് മത്സരം നടക്കുന്നത്. യോഗത്തിൽ വാർഡ് മെമ്പർ ഒ.കെ.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പ്രോജക്ട് കോഓർഡിനേറ്റർ എം.എ. റഷീദ് ക്ലസ്സിന് നേതൃത്വം നൽകി. റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി.പി.സുലൈമാൻ മാസ്റ്റർ, സെക്രട്ടറി എം.എ. റഊഫ്, ടി.കെ ഷമീർ എന്നിവർ സംസാരിച്ചു.