Trending

നസീറ തസ്നിയുടെ A+ ന് തിളക്കമേറെ.

കാന്തപുരം:SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ നസീറ തസ്നിയുടെ A+ ന് തിളക്കമേറെ.കാന്തപുരം കരുവാറ്റ മുഹമ്മദ് മുസല്യാരുടെയും ആയിഷാബീവിയുടെയും മകളായ നീസറ തസ്നി പുനൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ്.


കഴിഞ്ഞ പ്രളയകാലത്ത് വീട് തകർന്നതിനാൽ നരിക്കുനിയിലെ ബന്ധുവീട്ടിലും വാടക വീട്ടിലുമായി കഴിയുന്ന നസീറ തസ്നിയുടെ എ പ്ലസ് നേട്ടത്തിൽ ഗ്രേസ് മാർക്കിന്റെയോ ട്യൂഷൻ ക്ലാസുകളുടെയോ പിൻബലമില്ലാത്തത് വിജയതിളക്കത്തിന്റെ മാറ്റ് കൂട്ടുന്നു. 

ഗവൺമെന്റ് സ്കൂളിൽ മലയാളം മീഡിയത്തിൽ പഠിച്ചാണ് ഈ നേട്ടം. മദ്രസ പത്താം ക്ലാസ് പൊതു പരീക്ഷയിലും ഈ മിടുക്കി ഉന്നത വിജയം നേടിയിട്ടുണ്ട്.

ഉന്നത വിജയം നേടിയ ഈ മിടുക്കിക്കുള്ള ഉപഹാരം യംഗ് മെൻസ് സെക്രട്ടറി ഫസൽ വാരിസ് കൈമാറി. സുൽഫീക്കർ ഇബ്രാഹിം, മനാഫ് കരുവാറ്റ, മുഹമ്മദ് മുസ്ല്യാർ എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right