പൂനൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപക ർക്കും വിദ്യാർഥികൾക്കും  പൂനൂർ ടൗൺ പൗരസമിതി സ്വീകരണം നൽകി. 


ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി. ബിനോയ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം. എൽ. എ. പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു. നാസർ എസ്റ്റേറ്റ് മുക്ക് ഉപഹാര സമർപ്പണം നിർവഹിച്ചു. 

ഷക്കീല ടീച്ചർ, താര അബ്ദുറഹിമാൻ ഹാജി, സി.കെ അസീസ് ഹാജി, സക്കീന കെ.പി, എ.പി. രാഘവൻ, സാജിത, ഡെയ്സി സിറിയക്, എൻ. അജിത്കുമാർ,അബുബക്കർ മാസ്റ്റർ, ബഷിർ മാസ്റ്റർ, ബാവ മാസ്റ്റർ, അഡ്വ. ലത്തീഫ്, ഹക്കീം പൂനൂർ എന്നിവർ ആശംസകൾ നേർന്നു. 

എ.കെ ഗോപാലൻ സ്വാഗതവും,കരീം മാസ്റ്റർ നന്ദിയും പറഞ്ഞു.