Trending

SSLC ഉന്നത വിജയികളെ ആദരിക്കന്നു : ഉദ്ഘാടനം ശ്രീധന്യ സുരേഷ്

പൂനൂർ: ഈ വർഷം SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച താമരശ്ശേരി, ഉണ്ണികുളം, കട്ടിപ്പാറ, കിഴക്കോത്ത് എന്നീ പഞ്ചായത്തിലെ  വിദ്യാർഥികളെ ആദരിക്കുന്നു. പരിപാടിയുടെ ഉൽഘാടനം ഇന്ത്യൻ സിവിൽ സർവീസ് ജേതാവ് ശ്രീധന്യ  സുരേഷാണ് നിർവഹിക്കുന്നത്. മെയ് 17 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പുനൂർ വ്യാപാരഭവനിലാണ് പരിപാടി.

എസ്.എസ്.എൽ.സി. പരീക്ഷയിൽ 8,9,10  എ പ്ലസുകൾ നേടിയ വിദ്യാർഥികളെയും  സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ 4,5   എ വൺ നേടിയ വിദ്യാർഥികളെയുമാണ്. ആദരിക്കുന്നത്.  അർഹരായ വിദ്യാർഥികൾ 16 തീയതി ഉച്ചക്ക് 2  മണിക്ക് മുമ്പായി ഫോട്ടോയും മാർക്ക്/ ഗ്രേഡ് ഷീറ്റും 9037005006, 9846653258 എന്നീ നമ്പറുകളിൽ വാട്സ് ആപ്പ് ചെയ്യുക.

ആദരിക്കൽ ചടങ്ങിന് ശേഷം ശ്രീധന്യ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനാൽ 8,9,10, +1, +2, ഡിഗ്രി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9037005006.

ഡയരക്ടർ,
ഐ ഗേറ്റ് പൂനൂർ
9037005006
Previous Post Next Post
3/TECH/col-right