കൊടുവളളി: ആവിലോറ MMAUP സ്കൂളിന്റെ ഗ്രാണ്ടിന്റെ ഭാഗമാണ് തകർത്തത്. ഗ്രൗണ്ടിന് സമീപമുള്ള തോടിന് കുറുകെ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ബണ്ട് നിർമ്മിക്കാനായി ജെ.സി.ബി.  ഇറക്കുന്നതിനു വേണ്ടിയാണ് ഗ്രൗണ്ടിന്റെ ഭാഗം പൊളിച്ച് റോഡാക്കിയത്.


പണി പൂർത്തീകരിച്ച ശേഷം മതിൽ കെട്ടി പൂർവ്വസ്ഥിതിയിൽ ആക്കിമാറ്റം എന്ന ഉറപ്പും കരാറുകാരൻ നൽകിയിരുന്നു, എന്നാൽ ബണ്ടിന്റെ പണി കഴിഞ്ഞ് പണവും കൈപ്പറ്റി ഗ്രൗണ്ട് ശരിപ്പെടുത്താതെ കരാറുകാരൻ സ്ഥലം വിട്ടു എന്നതാണ് നാട്ടുകാരുടെ പരാതി.

ഇതിനിടെ മഴ പെയ്തത് കാരണം ഗ്രൗണ്ടിന്റെ ഒരു ഭാഗത്തെ മണ്ണും ഇടിച്ചിട്ട ഭാഗത്തു കൂടി ഒലിച്ച് പോയതായും നാട്ടുകാർ പറഞ്ഞു. നാട്ടുകാർ ഉപയോഗിച്ചു വരുന്ന തോട് മണ്ണ് നിറഞ്ഞത്കാരണം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലുമായി.


സ്കൂളിൽ ക്ലാസുകൾ ആരംഭിച്ചാൽ ഇടിഞ്ഞ ഭാഗത്ത് കൂടെ കുട്ടികൾ തോട്ടിൽ ഇറങ്ങി ദുരന്തങ്ങൾ വരുത്തിവെക്കാനുള്ള സാധ്യതയുമുണ്ട്.സമീപത്തുകൂടെ പൊതുജനങ്ങൾ ഉപയോഗിക്കുന്ന വഴിയുമുണ്ട്.

അതിനാൽ അടിയന്തിരമായി മതിൽ പുനർനിർമ്മിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.