Trending

കരിഞ്ചോല ബൈത്തുറഹ്മ വില്ലേജ് ശിലാസ്ഥാപനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു

കട്ടിപ്പാറ: പ്രകൃതി ദുരന്തത്തിൽ തകർന്നടിഞ്ഞ കരിഞ്ചോല മലയിൽ സാന്ത്വനത്തിന്റെ നിലാവായി പെയ്തിറങ്ങിയ ഹരിത രാഷ്ട്രീയത്തിന്റെ സാന്ത്വന സ്പർശം.തകർന്നടിഞ്ഞ മണ്ണിൽ കാരുണ്യ ഭവന ഗ്രാമത്തിന്റെ ശിലാസ്ഥാപനത്തോട് കൂടി  പുതിയ കാൽവെപ്പ് നടത്തിയിരിക്കുന്നു . 
 

കരിഞ്ചോല മലയിൽ കോഴിക്കോട് ജില്ലാ മുസ്ലിം ലീഗും ദുബായ് കോഴിക്കോട് ജില്ലാ KMCC യും സംയുക്തമായാണ് "ബൈത്തുറഹ്മ വില്ലേജ് " നിർമ്മിക്കുന്നത്.പ്രത്യേകമായി വിലക്ക് വാങ്ങിയ ഭൂമിയിലാണ് കാരുണ്യ ഭവനം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത് .
    


ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ.റസാഖ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു .


 സംസ്ഥാന മുസ്ലിം ലീഗ് ഉപാദ്ധ്യക്ഷൻ സി.മോയിൻകുട്ടി , ജില്ലാ സെക്രട്ടറി .വി.കെ .ഹുസൈൻ കുട്ടി , മണ്ഡലം ലീഗ് പ്രസിഡണ്ട് വി.എം.ഉമ്മർ മാസ്റ്റർ ,വൈസ് പ്രസിഡണ്ട് സൈനുൽ ആബിദിൻ തങ്ങൾ ,മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് .ടി .മൊയ്തീൻ കോയ ,മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം അഷ്റഫ് തങ്ങൾ തച്ചം പൊയിൽ , ഒ.കെ.എം .കുഞ്ഞി ,പ്രേംജി ജെയിംസ് ,മോയത്ത് മുഹമ്മദ് , ഹാരിസ് അമ്പായത്തോട് ,പി സി നാസർ , മൊയ്തീൻ മാസ്റ്റർ ,കാദർകുട്ടി നടുവണ്ണൂർ മറ്റ് പഞ്ചായത്ത് മുസ്ലിം ലീഗ് ,യുത്ത് ലീഗ് ,KMCC ഭാരവാഹികൾ, പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു .


കോഴിക്കോട് ജില്ലാ ദുബൈ കെ.എം.സി.സി വൈസ് പ്രസിഡണ്ട് അഹമ്മദ് ബിച്ചി സ്വാഗതവും, ജില്ലാ ലീഗ് സെക്രട്ടറി നാസർ എസ്റ്റേറ്റ് മുക്ക് നന്ദിയും പറഞ്ഞു .

Previous Post Next Post
3/TECH/col-right