എളേറ്റിൽ:നാടിന് ആവേശമായി എളേറ്റിൽ ചെറ്റ കടവ് ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു.എളേറ്റിൽ PASC ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചെറ്റ കടവ് മിനിസ്റ്റേഡിയത്തിൽ ആരംഭിച്ച ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ :എൻ സി ഹുസൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

pasc പ്രസിഡണ്ട് ടി പി അനിൽ കുമാറിനെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് സെക്രട്ടറി കെ കെ റഷീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ എസ് മുഹമ്മദ് മാസ്റ്റർ ആശംസയർപ്പിച്ചു. 

ക്ലബ്ബ് വൈസ് പ്രസിഡണ്ട് അഷ്കർ അലി, കോച്ച് സണ്ണി ജോർജ് കോടഞ്ചേരി എന്നിവർ സംസാരിച്ചു.കോച്ചിംഗ് ക്യാമ്പിലെ രണ്ടാംഘട്ടം 5 -5 - 2019 ഞായറാഴ്ച ആരംഭിക്കും.

പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:9562093317,9846648080.