കോഴിക്കോട് ജില്ലയിൽ ആരംഭിച്ച സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പ്രൊജക്ട് രാജ്യത്തിന്  കേരളത്തിന്റെ സംഭാവനയാണെന്ന് കേരള ഗതാഗത വകുപ്പ് മന്ത്രി ഏ.കെ ശശീന്ദ്രൻ പറഞ്ഞു. രാജ്യത്തിന് മാതൃകയാകുന്ന വിദ്യാർത്ഥി സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ എസ്.പി.സി യുടെ പങ്ക് നിർണ്ണായകമാണ്.  എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച എസ്.പി.സി കോഴിക്കോട് റൂറൽ അവധിക്കാല ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരു ന്നു അദ്ദേഹം.ജില്ലയിലെ 36 ഓളം വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ക്യാമ്പ് മെയ് 4 വരെയാണ് നടക്കുന്നത്. ക്യാമ്പിൽ മോട്ടിവേഷൻ ക്ലാസ്, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്, എയ്റോബിക്സ്, പരേഡ് എന്നീ വിവിധ പരിപാടികളാണ് ക്യാമ്പിനോടനുബന്ധിച്ച് നടക്കുന്നത്. 

ഉദ്ഘാടനച്ചടങ്ങിൽ റൂറൽ പോലീസ് മേധാവി യു. അബ്ദുൽ കരീം ഐ.പി.എസ് അധ്യക്ഷത വഹിച്ചു. താമരശ്ശേരി ഡി.വൈ.എസ്.പി സുധാകരൻ, കെ.എം. ആശിഖ് റഹ്മാൻ, സി. പോക്കർ മാസ്റ്റർ, എം, മുഹമ്മദലി, പി.എം. ബുഷറ എന്നിവർ ആശംസകൾ നേർന്നു. നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി അശ്വ കുമാർ സ്വാഗതവും സി. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.