എളേറ്റിൽ: കാലാവസ്ഥ പ്രവചനങ്ങളെ ശരിവെച്ച് എളേറ്റിൽ പ്രദേശത്ത് കനത്ത കാറ്റും മഴയും. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു.


 എളേറ്റിൽ കുരുവൻപിലാക്കണ്ടി അസൈനാറിന്റെ വീടിന് മുകളിൽ കനത്ത കാറ്റിലും മഴയിലും കവുങ്ങ് വീണ് വീടിന് കേടു പാട് സംഭവിച്ചു. 

സംഭവ സമയം വീട്ടിൽ അസൈനാറും കുടുംബവും  ഉണ്ടായിരുന്നെങ്കിലും അപകടം ഒന്നും പറ്റാതെ  അത്ഭുതകരമായി രക്ഷപെട്ടു.